Wednesday, September 19, 2012

യാ ഇബാദള്ള :ഇസ്ലാഹീപ്രസ്ഥാനം ഇതുവരെ പറഞ്ഞത്


'യാ ഇബാദള്ള' എന്നത് മുജാഹിദുകള്‍ക്ക് ഒരു പുതിയ വിഷയമല്ല.ഇത് സംബധിച്ച് ഖുറാഫികള്‍ ചോദികുന്ന ചോദ്യങ്ങള്‍ക്ക് മുജാഹിദുകള്‍ എന്നും മറുപടി പറഞ്ഞിട്ടൂണ്ട്.അക്കാര്യം അനസ് മൌലവി 'അമ്പലക്കടവിനു' മറുപടി പറയുമ്പോള്‍ പറയുന്നു.    

"ഇത് പണ്ടേ ചോതിക്കുന്നുണ്ട്.പണ്ടേ ഇവര്‍ ചോതിക്കരുണ്ട് ഈ ചോദ്യം.’യാ ഇബാദല്ലാ’ എന്നില്ലേ,ഹാജറാ ബീവി,ആ ഹാജറാ ബീവി ,ഇതാ സഫയുടെയും മര്‍വയുടെയും ഇടയില്‍ പെട്ടപ്പോള്‍ ജിബ്രീല്‍(അ) അവിടെ വന്നു നിന്നപ്പോള്‍ ‘അഇസ്,അഇസ്’ എന്ന് ചോതിചില്ലേ, ‘അഇസ്,അഇസ്’ എന്ന് ചോതിചില്ലേ,അന്ന് മുതല്‍ മുജാഹിദുകള്‍ മറുപടി പറയുകയാ.വീണ്ടും അവര്‍ ചോതിക്കും സുലൈമാന്‍ നബിയുടെ മുമ്പില്‍ ജിന്നുകള്‍ ഉണ്ടായിരുന്നില്ലേ,സുലൈമാന്‍ നബി അവരോടു ചോതിചില്ലേ അവരോടു,’അയ്യുകും യഅതീനീ ബി അര്ശിഹാ’,’ആരാടാ ആ അര്ശിങ്ങു കൊണ്ട് വരികാ’ എന്ന് ചോതിചില്ലേ,ഇവര് പണ്ടേ ചോതിക്കനതാ,അന്നുമുതല്‍ മുജാഹിദുകള്‍ മറുപടി പറഞ്ഞിട്ടുണ്ട്."(അമ്പലക്കടവിന്‍റെ അമ്പരിപിക്കുന്ന നുണകള്‍:ഹിദായ മള്‍ടിമീഡിയ) 

അങ്ങനെ മുജാഹിദുകള്‍ നല്‍കിയ ചില മറുപടികളിലെക്കാന്ന് ഇവിടെ ശ്രധക്ഷണിക്കുന്നത്.  

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി :1983-നും 90-നും ഇടയിലുള്ള കാലയളവില്‍ 'ശബാബി'ല്‍ നല്‍കിയ ചോദ്യോത്തരം.അത്  'പ്രാര്‍ഥന ,തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി' എന്ന പുസ്തകമാക്കി ,അത് ഇപ്രകാരം വായിക്കാം.


 

ഷാര്‍ജ മുഖാമുഖത്തില്‍ ഇത് സംബന്ദമായി ചോദ്യം വന്നപ്പോള്‍ ഹുസൈന്‍ സലഫി പറഞ്ഞത് ഇങ്ങനെ ആയിരുന്നു.



മൌലവിക്ക് കുറെ പറയാനുണ്ട്.പറയാനുള്ളത് അഹ്മദ് ബിനു ഹമ്പല്‍(റ) ഹജ്ജിനു പോകുമ്പോള്‍ വഴി തെറ്റിയപ്പോള്‍ മഹാത്മാക്കളായ ആളുകളെ വിളിച്ചു പ്രര്ഥിച്ചു എന്ന് ഇബ്നു കസീറിലുണ്ട്ന്നാ പറഞ്ഞത്.പച്ച കളവാണത്,അങ്ങനെ ഇബ്നു കസീറിലില്ല.പിന്നെന്തെണ്ടായി.ആ റിപ്പോര്‍ട്ട് തന്നെ,നേരനെങ്കില്‍ അതില്‍ പറഞ്ഞത് ഇങ്ങനെയാണ്.അഹ്മദ് ബിനു ഹമ്പല്‍(റ) ഇങ്ങനെ നടന്നിട്ട് ഇങ്ങനെ ഹജ്ജിനു പോകാറുണ്ട്.ഒരിക്കലിങ്ങനെ നടന്നു ഹജ്ജിനു പോകുമ്പോള്‍ വഴിയറിയാതായപ്പോള്‍,നമ്മള്‍ ഒരു സ്ഥലത്ത്കൂടി നടന്നുപോകുമ്പോള്‍ വഴിയറീലെങ്കില്‍,വഴിയറിയുന്ന ആരെങ്കിലുമുണ്ടോ എന്നൊരു വിളി വിളിച്ച് ആരാണ് കേള്‍ക്കുന്നതെങ്കില്‍ വന്നിട്ട് വഴി കാണിച്ചു കൊടുക്കണം ,പരിചയമില്ലാത്ത നാടാണ്‌.അങ്ങനെ അദേഹത്തിന് അല്ലാഹുവിന്‍റെ തൌഫീക്കോട് കൂടി വഴി ശരിക്ക് മനസ്സിലാകുകയും ചെയ്തു.ഇതേ ‘ബിദായ’യില്‍ പറഞ്ഞിട്ടുള്ളൂ.അതിന്‍റെ സനദോ മറ്റു കാര്യങ്ങളൊന്നും പരിശോധിക്കാതെ തന്നെയാണ് ഈ പറയുന്നത്.ഉണ്ടെങ്കില്‍ തന്നെ യാതൊരു കൊഴപ്പവും ഇല്ല.പക്ഷെ അത് മരണപെട്ട ഒരാളെയും വിളിച്ചു പ്രര്‍ഥിച്ചതായിട്ട് അവിടെ രേഖയും ഇല്ല.പിന്നെ പറഞ്ഞത് ഇങ്ങനെ വല്ലതും സംഭവിച്ചാല്‍ ചെയ്യന്‍ മുത്ത്നബി പറഞ്ഞിട്ടുണ്ട്ന്നാ. ‘യാ ഇബാദല്ലാ അഈസൂനീ’ എന്ന ഹദീസ്,എത്ര വാറോല ലോകത്ത് ഉണ്ടാക്കീട്ടുണ്ട്ന്നോ,നിങ്ങള്‍ക്കറിയോ ലക്ഷകണക്കിന് ഹദീസ് അടിച്ചുവിട്ടിട്ടുണ്ട് ഇറാഖിന്നു,ഇറാഖിന്‍റെ പേര് തന്നെ പണ്ഡിതന്മാര്‍ കൊടുത്തതെന്താ ‘ദാറുല്‍ ളര്‍ബ്’ന്നാ.നോട്ടടിക്കുമ്പോലെ ഹദീസിങ്ങനെ ഇത്തിരിങ്ങനെ ഹദീസായിട്ടു പുറത്തിറങ്ങിയാല്‍ പിന്നെ നാലയലത്ത് ചുറ്റിങ്ങനെ തിരിച്ചുവരുമ്പോക്ക്,രണ്ടു കിലോമീറ്റര്‍ നീളത്തില ഹദീസ് വെരാന്നാ ഗ്രന്ഥങ്ങള്‍ പറയുന്നത്.അങ്ങനെയുള്ള എത്ര കള്ളത്തരങ്ങള്‍ ഇറങ്ങിയിട്ടുണ്ട്ന്നറിയോ.അതുകൊണ്ട് തന്നെ ‘യാ ഇബാദല്ലാ അഈസൂനീ’ എവിടെങ്കിലും പെട്ടാല്‍ ‘യാ ഇബാദല്ലാ അഈസൂനീ’ എന്ന് വിളിചോളീ എന്ന് പറയുന്ന ആ സംഭവം ലഹീഫ് ആണ്.അത് ദുര്‍ബലമാണ് എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ആ വിഷയത്തില്‍ ആ ഹദീസ് കൂടി വേണമെങ്കില്‍ നിങ്ങളെ കേള്പ്പിക്കുകയാണ്.അത് ത്വബറാനിയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.അതിന്‍റെ മുഴുവന്‍ കേട്ടോളൂ.’ഇദാ അളല്ല അഹദുകും ശൈഅന്’ നിങ്ങളില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും വഴി പിഴച്ചാല്‍ ,’ഔ അറാദ അഹദുകും ഔസന്‍’ നിങ്ങള്‍ വല്ല സഹായം ഉദ്ദേശിച്ചാല്‍,’വഹുവ ബി അര്‍ളിന്‍ ലൈയിസ ബിഹ അനീസുന്‍ ഫല്‍ യഖുല്‍ യാ ഇബാദല്ലാ അഈസൂനീ അഈസൂനീ’ എന്നെ സഹായിക്കീ സഹായിക്കേ എന്ന് പറയല്‍,അവിടൊന്നും ആരാ കേള്‍ക്കുണെങ്കില്‍ അവര് വന്നോട്ടെന്നെ ഹദീസ് ശരിയാണെങ്കില്‍ തന്നെ ഉണ്ടാകുകയുള്ളൂ.നമ്മള്‍ ഒരു സ്ഥലത്ത് അപകടത്തില്‍ പെട്ടാല്‍ ‘മണ്ടിയരേ’ന്ന്‍ പറയും.ഇന്നേ രക്ഷിക്കെന്നു പറയും.ആരോട്ന്നില്ല.കേള്‍ക്കുന്നവര്‍ക്ക് ആര്‍ക്കും വന്നു എന്നെ രക്ഷപ്പെടുത്താം.അതിലപ്പുറം മരണപെട്ടുപോയ മഹാത്മക്കളെയോ അമ്പിയാക്കളെയോ ഔലിയാക്കളെയോ വിളിച്ചുവെന്നോ വിളിക്കാനോ,ഈ ഹദീസ് സ്വഹീഹാനെന്നു ആരെങ്കിലും ഉരുണ്ട് പെരണ്ട് ഒപ്പിച്ചാല്‍ തന്നെ അത് തെളിവല്ല.ഹദീസാനെങ്കില്‍ അത് ത്വബറാനി റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ളഹീഫുമാണ് എന്ന് പണ്ഡിതന്മാര്‍ വളരേ വ്യക്തമായി രേഖപ്പെടുത്തിയിട്ടും ഉണ്ട്.അതിന്‍റെ സനദിലുള്ള വ്യക്തികള്‍ അബ്ദുല്ലഹിബ്നു സുറയിഖ് അതുപോലെയുള്ള ആളുകളെ പറ്റിയൊക്കെ മുസ്ലിം ലോകത്ത് ഹദീസ് നിരൂപക ശാസ്ത്രം അറിയാവുന്ന പണ്ടിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്.അതുകൊണ്ട് തന്നെ ആവര്‍ത്തിക്കുന്നു,ഇത് ബുഖാരിയോ മുസ്ലിമോ സ്വഹീഹായ ഹദീസിന്‍റെ ഗ്രന്ടങ്ങളോ ഒന്നും തന്നെ സ്വഹീഹായ നിലക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ഒരു വാറോല മാത്രാമാണ്.ഇത്തരത്തിലുള്ള വാറോലകളിലാണ്‌ മുസ്ലിയാക്കന്മാര്‍ ജനങ്ങളെ തളച്ചിട്ടുകൊണ്ട് അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കാന്‍ വേണ്ടി പറയുന്നത് എന്ന് നിങ്ങള്‍ മനസിലാക്കുക.അതുകൊണ്ട് തന്നെ ഈ സത്യം ബോദ്യമാകുന്നു.പടച്ചവനോടല്ലാതെ വിളിച്ചു പ്രാര്‍ഥിചിട്ട് ഫലമില്ല.പ്രാര്‍ധിക്കുവാനും പാടില്ല എന്നോര്‍മ്മപ്പെടുത്തുന്നു."(20/07/2001

ഇസ്ലാഹീ കേരളചരിത്രത്തില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ ഒരിക്കലും മറക്കാനാവാത്ത സംവാദമായിരുന്നു  'മണ്ണാര്‍ക്കാട് സംവാദം'.മാളിയേക്കല്‍ സുലൈമാന്‍,കൊളത്തൂര്‍ അലവി,എ.പി.മുഹമ്മദ്‌ കാന്തപുരം എന്നീ മുക്കൂട്ടു മുന്നണി ഈ വിഷയം എടുത്തിട്ടപ്പോള്‍ സകരിയ്യ സ്വലാഹി നല്‍കിയ മറുപടി ഇങ്ങനെ വായിക്കാം.


പിന്നെ ‘യാ ഇബാദല്ലാഹി അഈസൂനീ’ എന്ന കല്പനയുണ്ട്ന്നാ.അവിടെ ഏതെങ്കിലും സ്ഥലത്ത് നിങ്ങള്‍ എത്തിപെട്ടാല്‍,ഞമ്മള്‍ രണ്ടാമത്തെ പ്രമാണം എഴുതുമ്പോള്‍ സ്വഹീഹായ ഹദീസ് എന്നൊരു നിബന്ദന വെച്ചിട്ടുണ്ട്.അതെന്തിനാന്നറിയോ,ഇതുപോലെയുള്ള ദുര്‍ബല ഹദീസുകള്‍ ഇവിടെ കൊണ്ടുവരാതിരിക്കാന്‍ വേണ്ടിയാണ്.ദുര്‍ബലമാണാദീസ്.അതിന്‍റെ ദുര്‍ബലത ഹദീസ് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.ഏതെങ്കിലും വസ്തു നിങ്ങള്‍ക്ക് നഷ്ടപെട്ടാല്‍ ഏതെങ്കിലും സ്ഥലത്ത് ഒഴിഞ്ഞ സ്ഥലത്ത് നിങ്ങള്‍ എത്തിപെട്ടാല്‍ ‘അല്ലാഹുവിന്‍റെ അടിമകളേ സഹായിക്കണം’.അത് ഏതെങ്കിലും പ്രത്യേകആളുകളെ ലക്‌ഷ്യം വെച്ച്കൊണ്ടു പറയുന്ന ഒരു സംഗതിയല്ല.തര്കത്തിലുള്ള ഇസ്തിഗാസയും അല്ല.ഒരു വിജനമായ സ്ഥലത്ത് എത്തിപെട്ടാല്‍ നമ്മുടെ വിളികേള്‍ക്കുന്ന ആരെങ്കിലും ഉണ്ടാകുമെന്ന ഉദേശത്തോടെ ഒരാള്‍ വിളിച്ച് പറയുന്നതാണീ ‘യാ ഇബാദല്ലാ അഈനൂനീ’ എന്ന്.വിളിച്ചുപറയുന്ന ദൂരത്ത് മനുഷ്യര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ സഹായിക്കട്ടെ,അതല്ലെങ്കില്‍ ആ പ്രദേശത്തുള്ള അദൃശ്യജീവികളായ മലക്കുകളോ മുസ്ലിം ജിന്നുകാളോ സഹായികട്ടെ എന്നുള്ളതാണ്.അതാണിവിടെ,തര്കത്തിലുള്ള വിഷയവുമായി ബന്ടപെട്ടതല്ല.നേരെമറിച്ച് ആ സന്ദഭത്തില്‍ നിങ്ങള്‍ മോഹിയുധീന്‍ ശൈഖേ രക്ഷിക്കണേ എന്ന് വിളിക്കുന്നതനെങ്കിലോ അത് ശിര്‍ക്കാണ്‌.അതിനാണ് നിങ്ങള്‍ തെളിവ് കൊണ്ടുവരെണ്ടത്.ഇത് ദുര്‍ബലമായ ഹദീസ് ആണ്.സ്വഹീഹായ ഹദീസാണ് തെളിവുധരിക്കെണ്ടത്.സ്വഹീഹാണെങ്കില്‍ തന്നെ നിങ്ങള്‍ക്ക് തെളിവില്ല.തര്‍ക്കത്തില്‍ നില്‍ക്കുന്ന വിഷയത്തില്‍ അത് തെളിവില്ല.”(1/9/2004)
            

Friday, September 14, 2012

ഇന്ന് മഞ്ചേരിയില്‍ 'ഇരുപത്തഞ്ചു പണ്ഡിതന്മാര്‍' പറഞ്ഞത്

ഇന്ന് 'ഇരുപത്തിയഞ്ച് പണ്ഡിതന്മാര്‍' മറുപടി പറയുന്നു എന്ന ലേബലില്‍ മഞ്ചേരിയില്‍ നടന്ന പരിപാടി എന്ത് കൊണ്ടും മുജാഹിദുകള്‍ക്ക് അപമാനമായി.കാരണം പരിപാടി നടത്തിയത് മുജാഹിദുകളുടെ പേരിലായതുകൊണ്ട് തന്നെ.ഒരായിരം ക്ലിപ്പുണ്ടാക്കാന്‍ മാത്രം ബഡായികളുടെ കലവറ ആയിരുന്നു അബ്ദുറഹ്മാന്‍ സലഫിയുടെ പ്രസംഗം.അതുപോലെ നുണപറച്ചിലും തെറ്റിധരിപ്പിക്കലിലും എന്ത് കൊണ്ടും കേരളത്തില്‍ ഒന്നാം സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല എന്ന നിലയിലായിരുന്നു അഹ്മദ് അനസ് മൌലവി. 
"നമ്മുടെ സമ്മേളനം എവിടെ?കല്യാണം ജോറാക്കി നടത്തിയിട്ട് കാനത്ത് മറന്നു ,രാവിലെ പത്ത് മുതല്‍ രാത്രി പന്ത്രണ്ട് വരെ പരിപാടി നടത്തിയിട്ട് നിഖാഹ് മറന്നത് പോലെ ,ഈ സമ്മേളനം മറക്കരുത്" ഇന്നു മഞ്ചേരിയില്‍ ഒരു  വന്ദ്യവയോദികനായ കരുവള്ളിയില്‍ നിന്നും  കേട്ട ഒരു വിലാപം ആണിത്.ഈ വിലാപം നമ്മുടെ മുക്കൂട്ടു മുന്നണിയോടല്ലെങ്കില്‍ പിന്നെ ആരോടാണ്? 
അലി അഹ്മദ് മദനിയും ടിപിയും സംസാരിച്ച കാര്യങ്ങള്‍ പലതും വൈരുദ്യങ്ങളുടെതായി പോയി.അവരോടുള്ള പ്രായവും ബഹുമാനവും കാരണം ഞാന്‍ പ്രത്യേകം പരാമര്‍ശിക്കുന്നില്ല.
പിന്നീടു സംസാരിച്ച അബ്ദുറഹ്മാന്‍ സലഫി "ഞാന്‍ മാറ്റിയിട്ടില്ല ,മാറ്റുകയുമില്ല.ഞാന്‍ എവിടെയും പറഞ്ഞിട്ടും ഇല്ല. സ്വബോധത്തോടെ പറയുകയും ഇല്ല."എന്ന്  തുറന്നടിച്ചപ്പോള്‍ അദേഹം നുണ പറച്ചിലില്‍ അനസ് മൌലവിയുമായി തുറന്ന മത്സരത്തില്‍ തന്നെ ആണ് മുജാഹിദുകള്‍ക്ക് ബോദ്യപ്പെട്ടു.ഇപ്പോള്‍ ഈ പറയുന്നതൊക്കെ സ്വബോധത്തോടെയാണോ എന്ന ചോദ്യം ബാക്കി വച്ചാണ് സലഫി പ്രസംഗം അവസാനിച്ചത്.

പ്രധാന വിഷയാവതരണം നടത്തിയ അനസ് മൌലവിയകട്ടെ തെറ്റിദരിപ്പിക്കലില്‍ ഞാന്‍ ഡോക്ടറേറ്റിനു ശ്രമിക്കുകയാണെന്ന് സ്രോധാക്കളെ തോന്നിപ്പിക്കാനാണ് തന്‍റെ സമയം മുഴുവന്‍ നീക്കിവച്ചത്.അദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ  പ്രധാനവെല്ലുവിളിയുടെ ആശയം ഇതായിരുന്നു."എങ്ങനെ പുതിയ വാദം സകരിയ്യ സ്വലാഹിക്ക് വന്നതിനുശേഷം സുന്നികളുമായി ഏതെങ്കിലും ഒരു സംവാദം നടത്തിയിട്ടുണ്ടോ?ഒരു മുഖാമുഖത്തില്‍ പങ്കെടുത്തിട്ടുണ്ടോ?ജുബൈലില്‍ ഒന്ന് നടത്തി , അവിടെ ആരും വന്നു ചോതിക്കില്ലല്ലോ?".ഞാന്‍ ഒന്ന് പറയട്ടെ ,പഴയ ചെറിയമുണ്ടം 'ശബാബി'ല്‍ എഴുതിയതും 2000 -ഷാര്‍ജ മുഖാമുഖത്തില്‍ ഹുസൈന്‍ സലഫി പറഞ്ഞതും ഇപ്പോള്‍ തല്ക്കാലം വിടാം .എന്തായാലും 2004 -സെപ്റ്മ്പറില്‍ മണ്ണാര്‍ക്കാട് വച്ച് പറഞ്ഞത് ഇപ്പോഴുള്ള ഈ 'പുതിയ വാദം' തന്നെ അല്ലേ? അതിനുശേഷം എത്ര മുഖാമുഖവും സംവാദവും നടത്തി.എന്തിനു ഈ അനസ് ഇങ്ങനെ നുണ പറയുന്നു?ഇനി അതല്ല , മണ്ണാര്‍ക്കാട് പറഞ്ഞതില്‍ നിന്നും സ്വലാഹി പിന്നീട് മാറി എന്ന വാദമുണ്ടോ?എങ്കില്‍ ആ മണ്ണാര്‍ക്കാട് സ്വലാഹി പറഞ്ഞതില്‍ ഈ അനസ് മൌലവി ഉറച്ചു നില്‍ക്കുന്നുണ്ടോ?അതെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ.
അവസാനം സംസാരിച്ച ഹംസ ബാഖവി 'എല്ലാവരും വീട്ടില്‍ ചെന്ന് മണ്ണാര്‍ക്കാട് സംവാദം ഒന്നുകൂടി കാണണം' എന്ന് പറഞ്ഞത് യഥാര്‍ഥത്തില്‍ അനസ് മൌലവിയോടും ഈ വിഷയം തെറ്റിധരിപ്പിക്കുന്ന മറ്റുള്ളവരോടുമാണ്.
എന്തായാലും മുജാഹിദ് സമ്മേളനത്തിന്‍റെ കാര്യം പലരും പലതവണ  ഉണര്‍ത്തിയിട്ടും ഗ്രൂപ്പ്‌സമ്മേളനതിരക്കിനിടയില്‍ ഇവര്‍ അത് ശ്രദ്ധിക്കുന്നില്ലല്ലോ എന്ന വേദന മുജാഹിടുകള്‍ക്കുണ്ട്.ഇത്തരം ജാഹിലുകലോടാണ് മുജാഹിദുകള്‍ ഇപ്പോള്‍ ജിഹാദ് പ്രഖ്യാപിച്ചിരിക്കുന്നത് . 

Monday, September 10, 2012

കായക്കൊടിയുടെ 'ചവിട്ടി ചികിത്സ'യും അനസ് മൌലവിയുടെ '22 കാരറ്റ്' ഉരുണ്ട്കളിയും പിന്നെ സലഫിയുടെ '23 നടപടി ക്രമങ്ങളും'

കേരളത്തില്‍ ഇസ്ലാഹീ കേരളത്തെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന  ഒരു 'സലഫി'യും അതിനെ താങ്ങി നടക്കുന്ന   നുണയന്‍ മുന്നണിയും കേരളത്തില്‍ ഒരു വര്‍ഷത്തില്‍ അധികം പറഞ്ഞു നടക്കുന്ന നുണ പ്രചരണങ്ങളുടെയും മറ്റും സത്യാവസ്ഥ സാധാരണ ജനങ്ങളും അറിഞ്ഞു തുടങ്ങി.ഇവരുടെ വൈരുധ്യങ്ങളില്‍ അകപെട്ട്  ആശയകുഴപ്പത്തില്‍ അകപെട്ട സാധാരണക്കാര്‍ക്ക് വിഷയത്തിന്‍റെ നിജസ്ഥിതി പറഞ്ഞു കൊടുക്കാന്‍ സകരിയ്യ സ്വലാഹിയുടെ നേതൃത്വത്തില്‍ മഞ്ചേരിയിലും കൈപമംഗലത്തും  നടത്തിയ പൊതുപരിപാടികള്‍ ഇസ്ലാഹീകേരളം വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇങ്ങനെ രണ്ടു പരിപാടി കൂടി നടന്നാല്‍ എല്ലാ കള്ളത്തരവും ജനങ്ങള്‍ക്ക് മനസ്സിലാകും എന്നത് കൊണ്ട് 'പരിപാടിക്ക് പോകരുത് , ഒന്നും കേള്‍ക്കരുത്' എന്നും പറഞ്ഞു ഒളിച്ചു കളിയ്ക്കാന്‍ ശ്രമിക്കുകയാണ് അബ്ദ്റഹ്മാന്‍ കോക്കസ്.     


നൂറിലേറെ  സ്ടെജില്‍ താന്‍ ന്യായീകരിച്ച ഇസ്ലാഹിനെ
ഞാന്‍ ഒരിക്കലും ന്യായീകരിചിട്ടില്ല എന്ന്  അനസ് മൌലവി കണ്ണൂര്‍ ശില്പശാലയില്‍ പ്രസങ്ങിച്ച നുണ വളരെ അത്ഭുതത്തോട് കൂടിയാണ് കേരളക്കര കേട്ടത്.പിന്നെടങ്ങോട്ട് ആ നുണയെ ന്യായീകരിക്കാനുള്ള വിദ്യകളെ കുറിച്ചായിരുന്നു പാവം മുസ്ലിയാരുടെ ചിന്ത ......
എടവണ്ണയില്‍ പശുവിനെ കൊണ്ട് ഓടിനോക്കി...ബുസ്ഥാനില്‍ ഒരു നാടകം
തന്നെ    കളിച്ചു നോക്കി..ആ നാടകം പലരും കേട്ട് കാണും... 



അനസ് ഒരാളോട് ഇസ്ലാഹില്‍ ഉള്ളത് വായിക്കാന്‍ പറഞ്ഞു , അയാള്‍ വായിച്ചു എന്നിട്ട് ചോദ്യം....
അനസ് : എന്താ അതില്‍ ഉള്ളത് , തേടാം എന്നാണോ?
ഉത്തരം :അല്ല
അനസ് :തെടെണ്ടതാണ് എന്നാണോ?
ഉത്തരം :അല്ല
അനസ് :പ്രാര്‍ധിക്കണമെന്നാണോ?
ഉത്തരം :അല്ല
അനസ് :പിന്നെ എന്താനുള്ളത്?
ഉത്തരം : തേടിയാല്‍ ശിര്കല്ല

ഇപോ എന്താ ഇയാള്‍ പറഞ്ഞത് 'തേടിയാല്‍ ശിര്കല്ല' എന്നാണ്...
ജിന്നിനോട്  തേടിയാല്‍ ശിര്കല്ല....
അത് അയാള്‍ ഇസ്ലാഹില്‍ എന്താണ് ഉള്ളത് എന്ന് പറഞ്ഞതാണ്‌
അതെ പോലെ ഞാനും
എന്താണ് ഇസ്ലാഹില്‍ ഉള്ളത് എന്ന് പറഞ്ഞു...അതലാതെ ഞാന്‍  ഇസ്ലാഹിനെ ഒരിക്കല്‍ പോലും ശിര്കല്ല എന്ന് പറഞ്ഞിട്ടില്ല...  

ഇങ്ങനെ ഇസ്ലാഹില്‍ പറഞ്ഞത് ശിര്‍ക്കാണെന്ന് ഞാന്‍ പണ്ടേ മനസ്സിലാക്കിയിട്ടുണ്ട് ,  2008 ജനുവരിക്കു മുമ്പേ കുണ്ടോട്ടിയില്‍ വച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട് , അത് ശിര്കല്ല എന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല എന്നൊക്കെ 'വീരനുണ' പറഞ്ഞു നടക്കുന്ന 'നുണവീരന്‍' അതൊന്നും ആളുകള്‍ വിശ്വസിക്കുന്നില്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാവാം  പുതിയ '22 കാരറ്റ്' കള്ള ക്ലിപ്പുമായി ഇറങ്ങിയത്.കഴിഞ്ഞ ദിവസം ബുസ്ഥാനില്‍ കാണിച്ച ആ '22 കാരറ്റ് ശിര്‍ക്ക്' ക്ലിപ്പ് , 2009 മേയ് മാസത്തില്‍ പ്രസങ്ങിച്ച ആ പ്രസംഗത്തിന്റെ ബാക്കി ഭാഗം കൂടി കാണിച്ചപ്പോള്‍ click നുണ   പറച്ചില്‍ മാത്രമല്ല കള്ള ക്ലിപ്പ് നിര്‍മാണം കൂടി മടവൂരിസത്തില്‍ നിന്നും കടമെടുത്തിട്ടുണ്ട് എന്ന്  ജനങ്ങള്‍ക്ക് ബോദ്യമായി.

ഞാന്‍ നാലു വര്ഷം പ്രസന്ഗിച്ച സംഗതി , ഞാന്‍ ഇതേ വരെ പ്രസങ്ങിചിട്ടില്ല എന്ന് തെളിയിക്കാന്‍ നടക്കുന്ന അനസ് മൌലവിയുടെ അവസ്ഥ വളരെ ദയനീയമായി ആണ് മുജാഹിദ് കേരളം വീക്ഷിക്കുന്നത്.അതുപോല ജബ്ബാര്‍ മൌലവിയുടെ ലേഖനത്തില്‍ ശിര്‍ക്കുണ്ടന്നു തെളിയിച്ചാല്‍ മടവൂരികല്‍ക്കെതിരെ സ്ടെജില്‍ കേറില്ലെന്നു പറഞ്ഞ ഈ അനസ് മൌലവി ഇപ്പോള്‍ 'നവമടവൂരി സ്ടെജില്‍' മാത്രം കയറി തന്റെ വാക്ക് പാലിക്കുന്നുവെന്നത് മടവൂരികല്ക് ആശ്വാസം നല്‍കുന്നു. 
   

കായക്കൊടിയുടെ അവസ്ഥയാണ്‌ അതിലും ഖേദകരം.മൂപ്പിലാന്‍ സ്വലാഹി അടിച്ചിറക്കല്‍ വാദമുണ്ട് എന്നതിന് തെളിവായി 'ളറബ അലാ സ്വദിരിഹി'ക്ക് 'നെഞ്ചിലടിച്ചു' എന്ന് അര്‍ഥം പറയുന്നു.ആ ഭാഗം ഇങ്ങനെ വായിക്കാം
"ഇപ്പൊ ചിലരൊക്കെ ഇങ്ങനെ ചോതിക്കും.ആരാ അടിക്കാം എന്ന് പറഞ്ഞത് .ആരാ അടിച്ചു ചികിത്സിക്കാം എന്ന് പറഞ്ഞത്.പലരും പറഞ്ഞിട്ടുണ്ട്.പലരും പറഞ്ഞിട്ടുണ്ട്.ഇങ്ങള്‍ പ്രസങ്ങത്തില്‍ കേട്ട് നോക്കാ.നബി(സ) ഉസ്മാനുബ്നു അബില്‍ ആസ്(റ)ന്‍റെ നെഞ്ചിലടിച്ചു.ഉസ്മാനുബ്നു അബില്‍ ആസിന്‍റെ നെഞ്ചി ല്‍ തട്ടി " ളറബ അലാ സ്വദിരിഹി" എന്ന് ഹദീസിലുണ്ട്." (എടവണ്ണയിലെ വിഷയാവതരണം:ഹനീഫ് കായക്കൊടി)
നോക്കുമ്പോള്‍ വലിയ പോരിശയാക്കി പറയുന്ന കെ.ജെ.യുവിന്‍റെ പേരില്‍ ഇറക്കിയ പുസ്തകത്തില്‍ പോലും അടിക്കുക എന്ന അര്‍ഥമാണ് കൊടുത്തിട്ടുള്ളത്‌  .
"എന്‍റെ പാദത്തിന്‍റെ പളളയില്‍ ഞാനിരുന്നു.നബി(സ) എന്‍റെ നെഞ്ചിലടിക്കുകയും വായില്‍ തുപ്പുകയും ചെയ്തു" (മുസ്നദ് ഇബ്നു മാജ , പേജ് 52 )

ഈ പുസ്തകം ഇറക്കുമ്പോള്‍ പോലും ഈയൊരു ആരോപണം പറയണമെന്ന് ഇക്കൂട്ടര്‍ കരുതിയിടുണ്ടാവില്ല.മാത്രമല്ല മറ്റൊരിടത്ത്"ഒരു സ്ത്രീ രോഗിയായ തന്‍റെ കുട്ടിയെ പറ്റി നബി(സ) യോട് ആവലാതി പെട്ടപ്പോള്‍ റസൂല്‍(സ) കുട്ടിയെ അടിക്കുകയും വായില്‍ ഊതുകയും "അല്ലാഹുവിന്‍റെ ശത്രു ,നീ പോ" എന്ന് പറയുകയും ചെയ്തു.അങ്ങനെ ആ കുട്ടി രോഗബാധയില്‍ നിന്ന് മുക്തമായി എന്നതാണ് മൂന്നാമത്തെ സംഭവം"(മുസന്നഫ് ഇബ്നു അബീ ശൈബ , പേജ് 50 )എന്ന് പറഞ്ഞു.യല ബിനു മുര്‍റയില്‍ ഇബ്നു അബീ ശൈബ ഉദരിക്കുന്ന ഒരു രിവായത്തിലും അടിച്ച ഒരു സംഗതിയും വരുന്നില്ല.

    ഇങ്ങനെ തിരിമറികള്‍ മാത്രം നടത്തിയ ആ പുസ്തകം , സലഫിയും മജീദ്‌ സ്വലാഹിയും ഒരു ബുക്കിറക്കാന്‍ പോകുന്നു എന്ന് ഗ്രൂപ്പ്‌ മീറ്റിംഗില്‍ തീരുമാനമെടുത്തു എന്ന്  കെ.കെ.പി പറഞ്ഞ പുസ്തകം , അതിനു നാല്‍പതു പേജ് ഞാന്‍ എഴുതി കൊടുത്തു എന്നും കെ.കെ.പി പറഞ്ഞ പുസ്തകം , ആ പുസ്തകത്തിനെതിരെ പരാതി നല്‍കിയവരെ 'സിഡി ടവര്‍' കൈകാര്യം ചെയ്ത രീതി നമ്മള്‍ എല്ലാവരും കേട്ടതാണ്. ഇത്തരം ജഹാലത്തിനെതിരെയാണ് ഇസ്ലാഹീ പ്രവര്ത്തകരുടെ പോരാട്ടം. 


ഇതിന്‍റെ കൂടെതന്നെ പറഞ്ഞ മറ്റൊരു നുണയാണ് "ഇനി വരാന്‍ പോകുന്നത് ചവിട്ടി ചികിത്സയാണ്" എന്ന ആരോപണം.അതിനു തെളിവായി കേജെയുവിന്റെ 'ജിന്ന്-പിശാജ്' ബുക്കിനെതിരെ നല്‍കിയ പരാതിയില്‍ നിന്ന് "ഇനിയും തെളിവ് വേണോ" എന്ന് ചോതിച്ചു കൊണ്ട് നബി(സ) അല്ലാത്തവര്‍കും ജിന്ന് ബാധ മനസ്സിലാകും എന്നതിന് ബുഖാരിയുടെ അബൂഹുറൈറ(റ)യുടെ സംഭവവും അതുപോലെ ഇമാം ദഹബിയുടെ ഒരു ഉദരണിയും.അതിനെപോലും തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ് എന്ന് കേരള മുസ്ലിംകള്‍ മനസ്സിലാക്കുന്നുണ്ട്.നേരത്തെ പറഞ്ഞ ഇബ്നു അബീ ശൈബയുടെ മൂന്നാമത്തെ സംഭവം കുട്ടിയുമായി ബന്ടപെട്ട  ആ സ്ത്രീ ആദ്യം പറയുന്ന 'ഈ കുട്ടിക്ക് പിശാച് ബാധിച്ചിരിക്കുന്നു' എന്ന അര്‍ഥം പോലും മൂടി വച്ചത് "നബി(സ)ക്ക് മാത്രമേ പിശാച് ബാധ ഉണ്ടായാല്‍ മനസ്സിലാകൂ" എന്ന അബ്ദുറഹ്മാന്‍-സലഫി-മന്ഹജ് പൊളിയും എന്നത് കൊണ്ടല്ലേ?

പിന്നെ "റുഖിയ എന്നാല്‍ പ്രാര്‍ത്ഥന മാത്രമാണ്" എന്ന് ആ പുസ്ഥകത്തില്‍ പറഞ്ഞതിനെ ഉമര്‍ മൌലവിയുടെ 'നബി(സ) സാധാരണ മനുഷ്യനാണ്' എന്ന് പറഞ്ഞതിനെ മുപ്പതു കൊല്ലം കഴിഞ്ഞപ്പോള്‍ 'നബി(സ) കേവലം വെറും സാധാരണ മനുഷ്യന്‍ മാത്രമാണ്' എന്ന് അധികരിച്ച് പറയുന്നത് പോലെയാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ഈ കായക്കൊടിക്കാരന്‍ എടവണ്ണയില്‍ ശ്രമിച്ചിട്ടുണ്ട്.എന്നാല്‍ ആ പുസ്തകം വായിക്കുന്ന ആര്‍ക്കും മനസ്സിലാകും , 'റുഖിയ എന്നാല്‍ പ്രാര്‍ത്ഥന മാത്രമാണ്' എന്ന്
സമര്‍ഥിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.ആദ്യം നിര്‍വചനം പറഞ്ഞു, ഉസമാനു ബിനൂ അബില്‍ ആസിന്‍റെ നെഞ്ഞിലടിച്ച സംഭവം പറഞ്ഞു , എന്നിട്ട് സ്വഹീഹ് മുസ്ലിമില്‍ അബില്‍ ആസിനു  ഒരു പ്രാര്‍ത്ഥന പഠിപ്പിച്ച  കാര്യവും പറഞ്ഞു(നമ്മുടെ സലഫി ഇതിനെ മറ്റൊരു റിപ്പോര്‍ട്ടാണ് എന്ന് പറയുന്നതും അത് രണ്ടും തന്റെ വാദത്തിനു വേണ്ടി കൂട്ടി കുഴക്കുന്നതും നമ്മളില്‍ പലരും മുമ്പ് കേട്ടതാണ്).ശേഷം   വ്യാഖ്യാനം 'നബി(സ) സ്വഹാബിക്ക് റുഖിയ ചെയ്തു കൊടുത്തു,എന്നാല്‍ സ്വഹാബിക്ക് സ്വയം ചെയ്യാന്‍ പ്രാര്‍ത്ഥന പഠിപ്പിക്കുകയും ചെയ്തു' എന്ന് പറഞ്ഞു 'റുഖിയ എന്നത് നബിക്ക് മാത്രം ചെയ്യാനുള്ള സംഗതിയാക്കി ചിത്രീകരിക്കുയും മറ്റുള്ളവര്‍ക്ക് പ്രാര്‍ത്ഥന മാത്രവും എന്ന രീതിയിലാണ്‌ വിശദീകരിച്ചത്   എന്ന് അത് വായിക്കുന്ന ആര്‍ക്കും ബോദ്യമാകും. 


ഇവരെ താങ്ങി നടക്കുന്നവര്‍ പറഞ്ഞു പറഞ്ഞു "റുഖിയ ചെയ്യുന്നത് ഒഴിവാക്കുകയാണ് തൌഹീദിന്‍റെ പരിപൂര്‍ണത എന്നാണ് തൌഹീദിന്‍റെ വിഷയത്തില്‍ ഗ്രന്ഥങ്ങള്‍ രചിച്ച മഹാന്മാരായ ഇമാമീങ്ങള്‍ പറഞ്ഞിട്ടുള്ളത്" എന്നുപോലും അബൂ സ്വഫ് വാനെ പോലുള്ള ഉലമാക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
 
ഇങ്ങനെ ഇക്കൂട്ടര്‍ റുഖിയ ശറയിയ്യയുമായി ബന്ടപെട്ട് സംഘടനയിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച സ്വന്തം വാദങ്ങള്‍ ഓരോന്നോരോനായി പ്രമാണങ്ങള്‍ക്ക് പൊളിഞ്ഞു പോയാപ്പോള്‍ അവസാനം എടുത്തിട്ട സംഗതി മാത്രമണ്‌ ഈ ശിര്‍ക്കരോപണം.ഈ മഹാനായ അബ്ദുറഹ്മാന്‍ സലഫി തന്നെ രണ്ടു സ്ഥലത്ത് ,എടവണ്ണ  ജാമിഅയിലും ജിദ്ധയിലും
'ഈ 22 കാരറ്റ് ശിര്‍ക്ക്'
പ്രസങ്ങിച്ചത് നമ്മള്‍ എല്ലാവരും കേട്ടുപഴകി കഴിഞ്ഞു.


അതുപോലെ കായക്കൊടിയും മറ്റും പറയുന്നതാണ് ദൌറ  വിളിച്ചാല്‍ ആരും വരാറില്ല എന്ന പരാതി.അതിന്‍റെ സത്യാവസ്ഥയും ജനങ്ങള്‍ അറിഞ്ഞു കഴിഞ്ഞു.മുബാറക് തിരൂര്‍ക്കാടിനെയും അബ്ദുറഹൂഫ് നദ് വിയെയും  ഇറക്കി വിട്ടതും ഐദീദ് തങ്ങളെ പോലെയുള്ള മെമ്പര്‍മാര്‍ മരിച്ചപ്പോള്‍ അബൂബക്കര്‍ സലഫിയെ ദീര്ഘാകാലം പ്രവര്‍ത്തിച്ചവരെ പരിഗണിക്കുക പോലും ചെയ്യാതെ വന്നു രണ്ടു മാസം തികയുന്നതിനു മുമ്പ് തന്നെ ബാകവിയെ അടക്കമുള്ള തങ്ങളുടെ ഇഷ്ടപ്രകാരം ഗ്രൂപിലെ ആളുകളെ തിരുകി കയറ്റി എണ്ണംകൂട്ടി വോട്ടിനിട്ടു ജയിപ്പിക്കുന്നതും അടക്കം ഈ സലഫി കളിക്കുന്ന രാഷ്ട്രീയം ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന എല്ലാവരും അറിയേണ്ടതാണ്....

2002-ലെ ഹുസൈന്‍ മടവൂര്‍-അബ്ദുറഹ്മാന്‍ സലഫി
എന്നീ ഫിത്‌നക്കാരിലെ സാമ്യത  നിക്ഷ്പക്ഷമാതികള്‍ക്ക് കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്‌ ..

അവിടെ പേരില്ല 'നീല പുസ്തകം' , ഇവിടെ 'മഞ്ഞ പുസ്തകം' കെ.കെ.പിയുടെ പേ
രില്‍

അവിടെ എം.ഐ.യുടെ പേരില്‍ 'ചുവന്ന പുസ്തകം' ,ഇവിടെ കെ.ജെ.യുവിന്‍റെ പേരില്‍ തന്നെ 'ജിന്നു-പിശാച്- പുസ്തകം' (അതിനെതിരെ കൊടുത്ത പരാതി പരിഗണിക്കുന്നില്ല ,പല്ല് കോഴിക്കും എന്നാ ഭീഷണിയും)...

അന്നതിന്‍റെ പരസ്യ 'ശബാബില്‍' , ഇന്ന് 'വിചിന്തനത്തി'ല്‍

അവിടെ ഐ.എസ്.എമ്മിന്റെ' ഫാറൂഖ് സമ്മേളനം , ഇവിടെ നാട് മുഴുവന്‍ 'നവമടവൂരിസത്തിന്റെ' വിശദീകരണം മുഖാമുഖ നാടകം'...

അന്ന് നുണ പറയാനും എഴുതാനും എം.ഐ.സുല്ലമി , ഇന്നിവിടെ നുണ
പറയാനും ന്യായീകരിക്കാനും കായക്കൊടിയും അനസും...

2002-ല്‍ ഐ.എസ്.എമ്മിനെ ആറ് മാസത്തേക്ക് മാറ്റി നിര്‍ത്തിയപ്പോള്‍ പിറ്റേ ദിവസം പറഞ്ഞു "ഇവര്‍ ജിന്ന് പൂജയിലേകും പിശാച് പൂജയിലെക്കും നയിക്കുന്നു"....
ഇന്ന് അതെ വാചകം തന്നെ  'നവമാടവൂരികളും' പറയുന്നു...

അങ്ങനെ നൂറു കണക്കിന് സമാനതകള്‍....ഇനിയെത്രവേണം....ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകാന്‍ ഇത് തന്നെ ധാരാളം....

അവസാനം 'മടവൂര്‍' എതിര്‍ത്തവരെ ഒന്നടങ്കം പുറത്താക്കി...ഇവിടെ 'സലഫി' എതിര്‍ക്കുന്ന ഓരോരുത്തരെ പുറത്താക്കി കൊണ്ടിരിക്കുന്നു...
അതിലും സമാനത.....

എന്നാല്‍ ഒരു വ്യത്യാസം ഉണ്ട്...
അന്ന് സംഘടനയെ ഹൈജാക്ക് ചെയ്യാനുള്ള കൌണ്‍സിലിലെ വോട്ടു 107-105ന് മടവൂരി തോറ്റു.....
ഇന്നത്
ഹൈജാക്ക്  ചെയ്യപെട്ടു....അത് രണ്ടാള്‍ മാത്രം എതിര്‍ത്തു എന്ന് പറയുന്നു....
അത് തന്നെ കെ.ജെ.യു ബുക്കിനെതിരെ ആര്‍ക്കും എതിരഭിപ്രായമില്ല എന്ന് പാടി നടക്കുന്നത് പോലേ നുണയാണോ എന്നറിയില്ല........


എന്തായാലും 'നവമടവൂരിസം' നീളാള്‍ വാഴട്ടെ.....!!!!
   


NB:
കായക്കൊടി പുതുതായി കണ്ടെത്തിയ ചവിട്ടു ചികിത്സ ഇപ്പോള്‍ അത്യാവശ്യമായിരിക്കുന്നത് അബ്ദുറഹ്മാന്‍ സലഫിക്കാണ്.അത് കഴിഞ്ഞിട്ട് അനസ് മൌലവിക്കും.എന്തായാലും അതുമായി മുജാഹിദുകളുടെ അടുത്ത് വരേണ്ടതില്ല.