'യാ ഇബാദള്ള' എന്നത് മുജാഹിദുകള്‍ക്ക് ഒരു പുതിയ വിഷയമല്ല.ഇത് സംബധിച്ച് ഖുറാഫികള്‍ ചോദികുന്ന ചോദ്യങ്ങള്‍ക്ക് മുജാഹിദുകള്‍ എന്നും മറുപടി പറഞ്ഞിട്ടൂണ്ട്.അക്കാര്യം അനസ് മൌലവി 'അമ്പലക്കടവിനു' മറുപടി പറയുമ്പോള്‍ പറയുന്നു.
"ഇത് പണ്ടേ ചോതിക്കുന്നുണ്ട്.പണ്ടേ ഇവര്‍ ചോതിക്കരുണ്ട് ഈ ചോദ്യം.’യാ ഇബാദല്ലാ’ എന്നില്ലേ,ഹാജറാ ബീവി,ആ ഹാജറാ ബീവി ,ഇതാ സഫയുടെയും മര്‍വയുടെയും ഇടയില്‍ പെട്ടപ്പോള്‍ ജിബ്രീല്‍(അ) അവിടെ വന്നു നിന്നപ്പോള്‍ ‘അഇസ്,അഇസ്’ എന്ന് ചോതിചില്ലേ, ‘അഇസ്,അഇസ്’ എന്ന് ചോതിചില്ലേ,അന്ന് മുതല്‍ മുജാഹിദുകള്‍ മറുപടി പറയുകയാ.വീണ്ടും അവര്‍ ചോതിക്കും സുലൈമാന്‍ നബിയുടെ മുമ്പില്‍ ജിന്നുകള്‍ ഉണ്ടായിരുന്നില്ലേ,സുലൈമാന്‍ നബി അവരോടു ചോതിചില്ലേ അവരോടു,’അയ്യുകും യഅതീനീ ബി അര്ശിഹാ’,’ആരാടാ ആ അര്ശിങ്ങു കൊണ്ട് വരികാ’ എന്ന് ചോതിചില്ലേ,ഇവര് പണ്ടേ ചോതിക്കനതാ,അന്നുമുതല്‍ മുജാഹിദുകള്‍ മറുപടി പറഞ്ഞിട്ടുണ്ട്."(അമ്പലക്കടവിന്‍റെ അമ്പരിപിക്കുന്ന നുണകള്‍:ഹിദായ മള്‍ടിമീഡിയ)
അങ്ങനെ മുജാഹിദുകള്‍ നല്‍കിയ ചില മറുപടികളിലെക്കാന്ന് ഇവിടെ ശ്രധക്ഷണിക്കുന്നത്.
ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി :1983-നും 90-നും ഇടയിലുള്ള കാലയളവില്‍ 'ശബാബി'ല്‍ നല്‍കിയ ചോദ്യോത്തരം.അത് 'പ്രാര്‍ഥന ,തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി' എന്ന പുസ്തകമാക്കി ,അത് ഇപ്രകാരം വായിക്കാം.
“മൌലവിക്ക് കുറെ പറയാനുണ്ട്.പറയാനുള്ളത് അഹ്മദ് ബിനു ഹമ്പല്‍(റ) ഹജ്ജിനു പോകുമ്പോള്‍
വഴി തെറ്റിയപ്പോള്‍ മഹാത്മാക്കളായ ആളുകളെ വിളിച്ചു പ്രര്ഥിച്ചു എന്ന് ഇബ്നു കസീറിലുണ്ട്ന്നാ
പറഞ്ഞത്.പച്ച കളവാണത്,അങ്ങനെ ഇബ്നു കസീറിലില്ല.പിന്നെന്തെണ്ടായി.ആ റിപ്പോര്‍ട്ട്
തന്നെ,നേരനെങ്കില്‍ അതില്‍ പറഞ്ഞത് ഇങ്ങനെയാണ്.അഹ്മദ് ബിനു ഹമ്പല്‍(റ) ഇങ്ങനെ
നടന്നിട്ട് ഇങ്ങനെ ഹജ്ജിനു പോകാറുണ്ട്.ഒരിക്കലിങ്ങനെ നടന്നു ഹജ്ജിനു പോകുമ്പോള്‍
വഴിയറിയാതായപ്പോള്‍,നമ്മള്‍ ഒരു സ്ഥലത്ത്കൂടി നടന്നുപോകുമ്പോള്‍ വഴിയറീലെങ്കില്‍,വഴിയറിയുന്ന
ആരെങ്കിലുമുണ്ടോ എന്നൊരു വിളി വിളിച്ച് ആരാണ് കേള്‍ക്കുന്നതെങ്കില്‍ വന്നിട്ട് വഴി
കാണിച്ചു കൊടുക്കണം ,പരിചയമില്ലാത്ത നാടാണ്.അങ്ങനെ അദേഹത്തിന് അല്ലാഹുവിന്‍റെ
തൌഫീക്കോട് കൂടി വഴി ശരിക്ക് മനസ്സിലാകുകയും ചെയ്തു.ഇതേ ‘ബിദായ’യില്‍
പറഞ്ഞിട്ടുള്ളൂ.അതിന്‍റെ സനദോ മറ്റു കാര്യങ്ങളൊന്നും പരിശോധിക്കാതെ തന്നെയാണ് ഈ
പറയുന്നത്.ഉണ്ടെങ്കില്‍ തന്നെ യാതൊരു കൊഴപ്പവും ഇല്ല.പക്ഷെ അത് മരണപെട്ട ഒരാളെയും
വിളിച്ചു പ്രര്‍ഥിച്ചതായിട്ട് അവിടെ രേഖയും ഇല്ല.പിന്നെ പറഞ്ഞത് ഇങ്ങനെ വല്ലതും
സംഭവിച്ചാല്‍ ചെയ്യന്‍ മുത്ത്നബി പറഞ്ഞിട്ടുണ്ട്ന്നാ. ‘യാ ഇബാദല്ലാ അഈസൂനീ’ എന്ന
ഹദീസ്,എത്ര വാറോല ലോകത്ത് ഉണ്ടാക്കീട്ടുണ്ട്ന്നോ,നിങ്ങള്‍ക്കറിയോ ലക്ഷകണക്കിന്
ഹദീസ് അടിച്ചുവിട്ടിട്ടുണ്ട് ഇറാഖിന്നു,ഇറാഖിന്‍റെ പേര് തന്നെ പണ്ഡിതന്മാര്‍
കൊടുത്തതെന്താ ‘ദാറുല്‍ ളര്‍ബ്’ന്നാ.നോട്ടടിക്കുമ്പോലെ ഹദീസിങ്ങനെ ഇത്തിരിങ്ങനെ
ഹദീസായിട്ടു പുറത്തിറങ്ങിയാല്‍ പിന്നെ നാലയലത്ത് ചുറ്റിങ്ങനെ
തിരിച്ചുവരുമ്പോക്ക്,രണ്ടു കിലോമീറ്റര്‍ നീളത്തില ഹദീസ് വെരാന്നാ ഗ്രന്ഥങ്ങള്‍
പറയുന്നത്.അങ്ങനെയുള്ള എത്ര കള്ളത്തരങ്ങള്‍ ഇറങ്ങിയിട്ടുണ്ട്ന്നറിയോ.അതുകൊണ്ട്
തന്നെ ‘യാ ഇബാദല്ലാ അഈസൂനീ’ എവിടെങ്കിലും പെട്ടാല്‍ ‘യാ ഇബാദല്ലാ അഈസൂനീ’ എന്ന്
വിളിചോളീ എന്ന് പറയുന്ന ആ സംഭവം ലഹീഫ് ആണ്.അത് ദുര്‍ബലമാണ് എന്ന് പണ്ഡിതന്മാര്‍
രേഖപ്പെടുത്തിയിട്ടുണ്ട്.ആ വിഷയത്തില്‍ ആ ഹദീസ് കൂടി വേണമെങ്കില്‍ നിങ്ങളെ
കേള്പ്പിക്കുകയാണ്.അത് ത്വബറാനിയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.അതിന്‍റെ
മുഴുവന്‍ കേട്ടോളൂ.’ഇദാ അളല്ല അഹദുകും ശൈഅന്’ നിങ്ങളില്‍ ആര്‍ക്കെങ്കിലും
എന്തെങ്കിലും വഴി പിഴച്ചാല്‍ ,’ഔ അറാദ അഹദുകും ഔസന്‍’ നിങ്ങള്‍ വല്ല സഹായം
ഉദ്ദേശിച്ചാല്‍,’വഹുവ ബി അര്‍ളിന്‍ ലൈയിസ ബിഹ അനീസുന്‍ ഫല്‍ യഖുല്‍ യാ ഇബാദല്ലാ
അഈസൂനീ അഈസൂനീ’ എന്നെ സഹായിക്കീ സഹായിക്കേ എന്ന് പറയല്‍,അവിടൊന്നും ആരാ കേള്‍ക്കുണെങ്കില്‍
അവര് വന്നോട്ടെന്നെ ഹദീസ് ശരിയാണെങ്കില്‍ തന്നെ ഉണ്ടാകുകയുള്ളൂ.നമ്മള്‍ ഒരു
സ്ഥലത്ത് അപകടത്തില്‍ പെട്ടാല്‍ ‘മണ്ടിയരേ’ന്ന്‍ പറയും.ഇന്നേ രക്ഷിക്കെന്നു
പറയും.ആരോട്ന്നില്ല.കേള്‍ക്കുന്നവര്‍ക്ക് ആര്‍ക്കും വന്നു എന്നെ
രക്ഷപ്പെടുത്താം.അതിലപ്പുറം മരണപെട്ടുപോയ മഹാത്മക്കളെയോ അമ്പിയാക്കളെയോ
ഔലിയാക്കളെയോ വിളിച്ചുവെന്നോ വിളിക്കാനോ,ഈ ഹദീസ് സ്വഹീഹാനെന്നു ആരെങ്കിലും ഉരുണ്ട്
പെരണ്ട് ഒപ്പിച്ചാല്‍ തന്നെ അത് തെളിവല്ല.ഹദീസാനെങ്കില്‍ അത് ത്വബറാനി റിപ്പോര്‍ട്ട്
ചെയ്ത ഹദീസ് ളഹീഫുമാണ് എന്ന് പണ്ഡിതന്മാര്‍ വളരേ വ്യക്തമായി രേഖപ്പെടുത്തിയിട്ടും
ഉണ്ട്.അതിന്‍റെ സനദിലുള്ള വ്യക്തികള്‍ അബ്ദുല്ലഹിബ്നു സുറയിഖ് അതുപോലെയുള്ള ആളുകളെ
പറ്റിയൊക്കെ മുസ്ലിം ലോകത്ത് ഹദീസ് നിരൂപക ശാസ്ത്രം അറിയാവുന്ന പണ്ടിതന്മാര്‍ക്കിടയില്‍
അഭിപ്രായവ്യത്യാസമുണ്ട്.അതുകൊണ്ട് തന്നെ ആവര്‍ത്തിക്കുന്നു,ഇത് ബുഖാരിയോ മുസ്ലിമോ
സ്വഹീഹായ ഹദീസിന്‍റെ ഗ്രന്ടങ്ങളോ ഒന്നും തന്നെ സ്വഹീഹായ നിലക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലാത്ത ഒരു വാറോല മാത്രാമാണ്.ഇത്തരത്തിലുള്ള വാറോലകളിലാണ്
മുസ്ലിയാക്കന്മാര്‍ ജനങ്ങളെ തളച്ചിട്ടുകൊണ്ട് അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കാന്‍
വേണ്ടി പറയുന്നത് എന്ന് നിങ്ങള്‍ മനസിലാക്കുക.അതുകൊണ്ട് തന്നെ ഈ സത്യം ബോദ്യമാകുന്നു.പടച്ചവനോടല്ലാതെ
വിളിച്ചു പ്രാര്‍ഥിചിട്ട് ഫലമില്ല.പ്രാര്‍ധിക്കുവാനും പാടില്ല എന്നോര്‍മ്മപ്പെടുത്തുന്നു."(20/07/2001)
ഇസ്ലാഹീ കേരളചരിത്രത്തില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ ഒരിക്കലും മറക്കാനാവാത്ത സംവാദമായിരുന്നു 'മണ്ണാര്‍ക്കാട് സംവാദം'.മാളിയേക്കല്‍ സുലൈമാന്‍,കൊളത്തൂര്‍ അലവി,എ.പി.മുഹമ്മദ് കാന്തപുരം എന്നീ മുക്കൂട്ടു മുന്നണി ഈ വിഷയം എടുത്തിട്ടപ്പോള്‍ സകരിയ്യ സ്വലാഹി നല്‍കിയ മറുപടി ഇങ്ങനെ വായിക്കാം.
“പിന്നെ ‘യാ ഇബാദല്ലാഹി അഈസൂനീ’ എന്ന
കല്പനയുണ്ട്ന്നാ.അവിടെ ഏതെങ്കിലും സ്ഥലത്ത് നിങ്ങള്‍ എത്തിപെട്ടാല്‍,ഞമ്മള്‍
രണ്ടാമത്തെ പ്രമാണം എഴുതുമ്പോള്‍ സ്വഹീഹായ ഹദീസ് എന്നൊരു നിബന്ദന
വെച്ചിട്ടുണ്ട്.അതെന്തിനാന്നറിയോ,ഇതുപോലെയുള്ള ദുര്‍ബല ഹദീസുകള്‍ ഇവിടെ
കൊണ്ടുവരാതിരിക്കാന്‍ വേണ്ടിയാണ്.ദുര്‍ബലമാണാദീസ്.അതിന്‍റെ ദുര്‍ബലത ഹദീസ്
പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.ഏതെങ്കിലും വസ്തു നിങ്ങള്‍ക്ക് നഷ്ടപെട്ടാല്‍
ഏതെങ്കിലും സ്ഥലത്ത് ഒഴിഞ്ഞ സ്ഥലത്ത് നിങ്ങള്‍ എത്തിപെട്ടാല്‍ ‘അല്ലാഹുവിന്‍റെ
അടിമകളേ സഹായിക്കണം’.അത് ഏതെങ്കിലും പ്രത്യേകആളുകളെ ലക്‌ഷ്യം വെച്ച്കൊണ്ടു പറയുന്ന
ഒരു സംഗതിയല്ല.തര്കത്തിലുള്ള ഇസ്തിഗാസയും അല്ല.ഒരു വിജനമായ സ്ഥലത്ത് എത്തിപെട്ടാല്‍
നമ്മുടെ വിളികേള്‍ക്കുന്ന ആരെങ്കിലും ഉണ്ടാകുമെന്ന ഉദേശത്തോടെ ഒരാള്‍ വിളിച്ച്
പറയുന്നതാണീ ‘യാ ഇബാദല്ലാ അഈനൂനീ’ എന്ന്.വിളിച്ചുപറയുന്ന ദൂരത്ത് മനുഷ്യര്‍
ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ സഹായിക്കട്ടെ,അതല്ലെങ്കില്‍ ആ പ്രദേശത്തുള്ള
അദൃശ്യജീവികളായ മലക്കുകളോ മുസ്ലിം ജിന്നുകാളോ സഹായികട്ടെ
എന്നുള്ളതാണ്.അതാണിവിടെ,തര്കത്തിലുള്ള വിഷയവുമായി ബന്ടപെട്ടതല്ല.നേരെമറിച്ച് ആ
സന്ദഭത്തില്‍ നിങ്ങള്‍ മോഹിയുധീന്‍ ശൈഖേ രക്ഷിക്കണേ എന്ന് വിളിക്കുന്നതനെങ്കിലോ
അത് ശിര്‍ക്കാണ്.അതിനാണ് നിങ്ങള്‍ തെളിവ് കൊണ്ടുവരെണ്ടത്.ഇത് ദുര്‍ബലമായ ഹദീസ്
ആണ്.സ്വഹീഹായ ഹദീസാണ് തെളിവുധരിക്കെണ്ടത്.സ്വഹീഹാണെങ്കില്‍ തന്നെ നിങ്ങള്‍ക്ക്
തെളിവില്ല.തര്‍ക്കത്തില്‍ നില്‍ക്കുന്ന വിഷയത്തില്‍ അത് തെളിവില്ല.”(1/9/2004)







No comments:
Post a Comment