ഇന്ന് മഞ്ചേരിയില്‍ 'ഇരുപത്തഞ്ചു പണ്ഡിതന്മാര്‍' പറഞ്ഞത്
ഇന്ന് 'ഇരുപത്തിയഞ്ച് പണ്ഡിതന്മാര്‍' മറുപടി പറയുന്നു എന്ന ലേബലില്‍ മഞ്ചേരിയില്‍ നടന്ന പരിപാടി എന്ത് കൊണ്ടും മുജാഹിദുകള്‍ക്ക് അപമാനമായി.കാരണം പരിപാടി നടത്തിയത് മുജാഹിദുകളുടെ പേരിലായതുകൊണ്ട് തന്നെ.ഒരായിരം ക്ലിപ്പുണ്ടാക്കാന്‍ മാത്രം ബഡായികളുടെ കലവറ ആയിരുന്നു അബ്ദുറഹ്മാന്‍ സലഫിയുടെ പ്രസംഗം.അതുപോലെ നുണപറച്ചിലും തെറ്റിധരിപ്പിക്കലിലും എന്ത് കൊണ്ടും കേരളത്തില്‍ ഒന്നാം സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല എന്ന നിലയിലായിരുന്നു അഹ്മദ് അനസ് മൌലവി.
"നമ്മുടെ
സമ്മേളനം എവിടെ?കല്യാണം ജോറാക്കി നടത്തിയിട്ട് കാനത്ത് മറന്നു ,രാവിലെ
പത്ത് മുതല്‍ രാത്രി പന്ത്രണ്ട് വരെ പരിപാടി നടത്തിയിട്ട് നിഖാഹ് മറന്നത്
പോലെ ,ഈ സമ്മേളനം മറക്കരുത്" ഇന്നു മഞ്ചേരിയില്‍ ഒരു വന്ദ്യവയോദികനായ കരുവള്ളിയില്‍ നിന്നും കേട്ട ഒരു വിലാപം ആണിത്.ഈ
വിലാപം നമ്മുടെ മുക്കൂട്ടു മുന്നണിയോടല്ലെങ്കില്‍ പിന്നെ ആരോടാണ്?
അലി അഹ്മദ് മദനിയും ടിപിയും സംസാരിച്ച കാര്യങ്ങള്‍ പലതും വൈരുദ്യങ്ങളുടെതായി പോയി.അവരോടുള്ള പ്രായവും ബഹുമാനവും കാരണം ഞാന്‍ പ്രത്യേകം പരാമര്‍ശിക്കുന്നില്ല.
പിന്നീടു സംസാരിച്ച അബ്ദുറഹ്മാന്‍ സലഫി "ഞാന്‍
മാറ്റിയിട്ടില്ല ,മാറ്റുകയുമില്ല.ഞാന്‍ എവിടെയും പറഞ്ഞിട്ടും
ഇല്ല. സ്വബോധത്തോടെ പറയുകയും ഇല്ല."എന്ന് തുറന്നടിച്ചപ്പോള്‍ അദേഹം നുണ പറച്ചിലില്‍ അനസ് മൌലവിയുമായി തുറന്ന മത്സരത്തില്‍ തന്നെ ആണ് മുജാഹിദുകള്‍ക്ക് ബോദ്യപ്പെട്ടു.ഇപ്പോള്‍ ഈ പറയുന്നതൊക്കെ സ്വബോധത്തോടെയാണോ എന്ന ചോദ്യം ബാക്കി വച്ചാണ് സലഫി പ്രസംഗം അവസാനിച്ചത്.
പ്രധാന വിഷയാവതരണം നടത്തിയ അനസ് മൌലവിയകട്ടെ തെറ്റിദരിപ്പിക്കലില്‍ ഞാന്‍ ഡോക്ടറേറ്റിനു ശ്രമിക്കുകയാണെന്ന് സ്രോധാക്കളെ തോന്നിപ്പിക്കാനാണ് തന്‍റെ സമയം മുഴുവന്‍ നീക്കിവച്ചത്.അദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ പ്രധാനവെല്ലുവിളിയുടെ ആശയം ഇതായിരുന്നു."എങ്ങനെ
പുതിയ വാദം സകരിയ്യ സ്വലാഹിക്ക് വന്നതിനുശേഷം സുന്നികളുമായി ഏതെങ്കിലും
ഒരു സംവാദം നടത്തിയിട്ടുണ്ടോ?ഒരു മുഖാമുഖത്തില്‍
പങ്കെടുത്തിട്ടുണ്ടോ?ജുബൈലില്‍ ഒന്ന് നടത്തി , അവിടെ ആരും വന്നു
ചോതിക്കില്ലല്ലോ?".ഞാന്‍ ഒന്ന് പറയട്ടെ ,പഴയ ചെറിയമുണ്ടം 'ശബാബി'ല്‍ എഴുതിയതും
2000 -ഷാര്‍ജ മുഖാമുഖത്തില്‍ ഹുസൈന്‍ സലഫി പറഞ്ഞതും ഇപ്പോള്‍ തല്ക്കാലം
വിടാം .എന്തായാലും 2004 -സെപ്റ്മ്പറില്‍ മണ്ണാര്‍ക്കാട് വച്ച് പറഞ്ഞത്
ഇപ്പോഴുള്ള ഈ 'പുതിയ വാദം' തന്നെ അല്ലേ? അതിനുശേഷം എത്ര മുഖാമുഖവും സംവാദവും നടത്തി.എന്തിനു ഈ അനസ് ഇങ്ങനെ നുണ പറയുന്നു?ഇനി അതല്ല , മണ്ണാര്‍ക്കാട് പറഞ്ഞതില്‍ നിന്നും സ്വലാഹി പിന്നീട് മാറി എന്ന വാദമുണ്ടോ?എങ്കില്‍ ആ മണ്ണാര്‍ക്കാട് സ്വലാഹി പറഞ്ഞതില്‍ ഈ അനസ് മൌലവി ഉറച്ചു നില്‍ക്കുന്നുണ്ടോ?അതെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ.
അവസാനം സംസാരിച്ച ഹംസ ബാഖവി 'എല്ലാവരും വീട്ടില്‍ ചെന്ന് മണ്ണാര്‍ക്കാട് സംവാദം ഒന്നുകൂടി കാണണം' എന്ന് പറഞ്ഞത് യഥാര്‍ഥത്തില്‍ അനസ് മൌലവിയോടും ഈ വിഷയം തെറ്റിധരിപ്പിക്കുന്ന മറ്റുള്ളവരോടുമാണ്.
എന്തായാലും മുജാഹിദ് സമ്മേളനത്തിന്‍റെ കാര്യം പലരും പലതവണ ഉണര്‍ത്തിയിട്ടും ഗ്രൂപ്പ്‌സമ്മേളനതിരക്കിനിടയില്‍ ഇവര്‍ അത് ശ്രദ്ധിക്കുന്നില്ലല്ലോ എന്ന വേദന മുജാഹിടുകള്‍ക്കുണ്ട്.ഇത്തരം ജാഹിലുകലോടാണ് മുജാഹിദുകള്‍ ഇപ്പോള്‍ ജിഹാദ് പ്രഖ്യാപിച്ചിരിക്കുന്നത് .
No comments:
Post a Comment