Monday, September 10, 2012

കായക്കൊടിയുടെ 'ചവിട്ടി ചികിത്സ'യും അനസ് മൌലവിയുടെ '22 കാരറ്റ്' ഉരുണ്ട്കളിയും പിന്നെ സലഫിയുടെ '23 നടപടി ക്രമങ്ങളും'

കേരളത്തില്‍ ഇസ്ലാഹീ കേരളത്തെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന  ഒരു 'സലഫി'യും അതിനെ താങ്ങി നടക്കുന്ന   നുണയന്‍ മുന്നണിയും കേരളത്തില്‍ ഒരു വര്‍ഷത്തില്‍ അധികം പറഞ്ഞു നടക്കുന്ന നുണ പ്രചരണങ്ങളുടെയും മറ്റും സത്യാവസ്ഥ സാധാരണ ജനങ്ങളും അറിഞ്ഞു തുടങ്ങി.ഇവരുടെ വൈരുധ്യങ്ങളില്‍ അകപെട്ട്  ആശയകുഴപ്പത്തില്‍ അകപെട്ട സാധാരണക്കാര്‍ക്ക് വിഷയത്തിന്‍റെ നിജസ്ഥിതി പറഞ്ഞു കൊടുക്കാന്‍ സകരിയ്യ സ്വലാഹിയുടെ നേതൃത്വത്തില്‍ മഞ്ചേരിയിലും കൈപമംഗലത്തും  നടത്തിയ പൊതുപരിപാടികള്‍ ഇസ്ലാഹീകേരളം വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇങ്ങനെ രണ്ടു പരിപാടി കൂടി നടന്നാല്‍ എല്ലാ കള്ളത്തരവും ജനങ്ങള്‍ക്ക് മനസ്സിലാകും എന്നത് കൊണ്ട് 'പരിപാടിക്ക് പോകരുത് , ഒന്നും കേള്‍ക്കരുത്' എന്നും പറഞ്ഞു ഒളിച്ചു കളിയ്ക്കാന്‍ ശ്രമിക്കുകയാണ് അബ്ദ്റഹ്മാന്‍ കോക്കസ്.     


നൂറിലേറെ  സ്ടെജില്‍ താന്‍ ന്യായീകരിച്ച ഇസ്ലാഹിനെ
ഞാന്‍ ഒരിക്കലും ന്യായീകരിചിട്ടില്ല എന്ന്  അനസ് മൌലവി കണ്ണൂര്‍ ശില്പശാലയില്‍ പ്രസങ്ങിച്ച നുണ വളരെ അത്ഭുതത്തോട് കൂടിയാണ് കേരളക്കര കേട്ടത്.പിന്നെടങ്ങോട്ട് ആ നുണയെ ന്യായീകരിക്കാനുള്ള വിദ്യകളെ കുറിച്ചായിരുന്നു പാവം മുസ്ലിയാരുടെ ചിന്ത ......
എടവണ്ണയില്‍ പശുവിനെ കൊണ്ട് ഓടിനോക്കി...ബുസ്ഥാനില്‍ ഒരു നാടകം
തന്നെ    കളിച്ചു നോക്കി..ആ നാടകം പലരും കേട്ട് കാണും... 



അനസ് ഒരാളോട് ഇസ്ലാഹില്‍ ഉള്ളത് വായിക്കാന്‍ പറഞ്ഞു , അയാള്‍ വായിച്ചു എന്നിട്ട് ചോദ്യം....
അനസ് : എന്താ അതില്‍ ഉള്ളത് , തേടാം എന്നാണോ?
ഉത്തരം :അല്ല
അനസ് :തെടെണ്ടതാണ് എന്നാണോ?
ഉത്തരം :അല്ല
അനസ് :പ്രാര്‍ധിക്കണമെന്നാണോ?
ഉത്തരം :അല്ല
അനസ് :പിന്നെ എന്താനുള്ളത്?
ഉത്തരം : തേടിയാല്‍ ശിര്കല്ല

ഇപോ എന്താ ഇയാള്‍ പറഞ്ഞത് 'തേടിയാല്‍ ശിര്കല്ല' എന്നാണ്...
ജിന്നിനോട്  തേടിയാല്‍ ശിര്കല്ല....
അത് അയാള്‍ ഇസ്ലാഹില്‍ എന്താണ് ഉള്ളത് എന്ന് പറഞ്ഞതാണ്‌
അതെ പോലെ ഞാനും
എന്താണ് ഇസ്ലാഹില്‍ ഉള്ളത് എന്ന് പറഞ്ഞു...അതലാതെ ഞാന്‍  ഇസ്ലാഹിനെ ഒരിക്കല്‍ പോലും ശിര്കല്ല എന്ന് പറഞ്ഞിട്ടില്ല...  

ഇങ്ങനെ ഇസ്ലാഹില്‍ പറഞ്ഞത് ശിര്‍ക്കാണെന്ന് ഞാന്‍ പണ്ടേ മനസ്സിലാക്കിയിട്ടുണ്ട് ,  2008 ജനുവരിക്കു മുമ്പേ കുണ്ടോട്ടിയില്‍ വച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട് , അത് ശിര്കല്ല എന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല എന്നൊക്കെ 'വീരനുണ' പറഞ്ഞു നടക്കുന്ന 'നുണവീരന്‍' അതൊന്നും ആളുകള്‍ വിശ്വസിക്കുന്നില്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാവാം  പുതിയ '22 കാരറ്റ്' കള്ള ക്ലിപ്പുമായി ഇറങ്ങിയത്.കഴിഞ്ഞ ദിവസം ബുസ്ഥാനില്‍ കാണിച്ച ആ '22 കാരറ്റ് ശിര്‍ക്ക്' ക്ലിപ്പ് , 2009 മേയ് മാസത്തില്‍ പ്രസങ്ങിച്ച ആ പ്രസംഗത്തിന്റെ ബാക്കി ഭാഗം കൂടി കാണിച്ചപ്പോള്‍ click നുണ   പറച്ചില്‍ മാത്രമല്ല കള്ള ക്ലിപ്പ് നിര്‍മാണം കൂടി മടവൂരിസത്തില്‍ നിന്നും കടമെടുത്തിട്ടുണ്ട് എന്ന്  ജനങ്ങള്‍ക്ക് ബോദ്യമായി.

ഞാന്‍ നാലു വര്ഷം പ്രസന്ഗിച്ച സംഗതി , ഞാന്‍ ഇതേ വരെ പ്രസങ്ങിചിട്ടില്ല എന്ന് തെളിയിക്കാന്‍ നടക്കുന്ന അനസ് മൌലവിയുടെ അവസ്ഥ വളരെ ദയനീയമായി ആണ് മുജാഹിദ് കേരളം വീക്ഷിക്കുന്നത്.അതുപോല ജബ്ബാര്‍ മൌലവിയുടെ ലേഖനത്തില്‍ ശിര്‍ക്കുണ്ടന്നു തെളിയിച്ചാല്‍ മടവൂരികല്‍ക്കെതിരെ സ്ടെജില്‍ കേറില്ലെന്നു പറഞ്ഞ ഈ അനസ് മൌലവി ഇപ്പോള്‍ 'നവമടവൂരി സ്ടെജില്‍' മാത്രം കയറി തന്റെ വാക്ക് പാലിക്കുന്നുവെന്നത് മടവൂരികല്ക് ആശ്വാസം നല്‍കുന്നു. 
   

കായക്കൊടിയുടെ അവസ്ഥയാണ്‌ അതിലും ഖേദകരം.മൂപ്പിലാന്‍ സ്വലാഹി അടിച്ചിറക്കല്‍ വാദമുണ്ട് എന്നതിന് തെളിവായി 'ളറബ അലാ സ്വദിരിഹി'ക്ക് 'നെഞ്ചിലടിച്ചു' എന്ന് അര്‍ഥം പറയുന്നു.ആ ഭാഗം ഇങ്ങനെ വായിക്കാം
"ഇപ്പൊ ചിലരൊക്കെ ഇങ്ങനെ ചോതിക്കും.ആരാ അടിക്കാം എന്ന് പറഞ്ഞത് .ആരാ അടിച്ചു ചികിത്സിക്കാം എന്ന് പറഞ്ഞത്.പലരും പറഞ്ഞിട്ടുണ്ട്.പലരും പറഞ്ഞിട്ടുണ്ട്.ഇങ്ങള്‍ പ്രസങ്ങത്തില്‍ കേട്ട് നോക്കാ.നബി(സ) ഉസ്മാനുബ്നു അബില്‍ ആസ്(റ)ന്‍റെ നെഞ്ചിലടിച്ചു.ഉസ്മാനുബ്നു അബില്‍ ആസിന്‍റെ നെഞ്ചി ല്‍ തട്ടി " ളറബ അലാ സ്വദിരിഹി" എന്ന് ഹദീസിലുണ്ട്." (എടവണ്ണയിലെ വിഷയാവതരണം:ഹനീഫ് കായക്കൊടി)
നോക്കുമ്പോള്‍ വലിയ പോരിശയാക്കി പറയുന്ന കെ.ജെ.യുവിന്‍റെ പേരില്‍ ഇറക്കിയ പുസ്തകത്തില്‍ പോലും അടിക്കുക എന്ന അര്‍ഥമാണ് കൊടുത്തിട്ടുള്ളത്‌  .
"എന്‍റെ പാദത്തിന്‍റെ പളളയില്‍ ഞാനിരുന്നു.നബി(സ) എന്‍റെ നെഞ്ചിലടിക്കുകയും വായില്‍ തുപ്പുകയും ചെയ്തു" (മുസ്നദ് ഇബ്നു മാജ , പേജ് 52 )

ഈ പുസ്തകം ഇറക്കുമ്പോള്‍ പോലും ഈയൊരു ആരോപണം പറയണമെന്ന് ഇക്കൂട്ടര്‍ കരുതിയിടുണ്ടാവില്ല.മാത്രമല്ല മറ്റൊരിടത്ത്"ഒരു സ്ത്രീ രോഗിയായ തന്‍റെ കുട്ടിയെ പറ്റി നബി(സ) യോട് ആവലാതി പെട്ടപ്പോള്‍ റസൂല്‍(സ) കുട്ടിയെ അടിക്കുകയും വായില്‍ ഊതുകയും "അല്ലാഹുവിന്‍റെ ശത്രു ,നീ പോ" എന്ന് പറയുകയും ചെയ്തു.അങ്ങനെ ആ കുട്ടി രോഗബാധയില്‍ നിന്ന് മുക്തമായി എന്നതാണ് മൂന്നാമത്തെ സംഭവം"(മുസന്നഫ് ഇബ്നു അബീ ശൈബ , പേജ് 50 )എന്ന് പറഞ്ഞു.യല ബിനു മുര്‍റയില്‍ ഇബ്നു അബീ ശൈബ ഉദരിക്കുന്ന ഒരു രിവായത്തിലും അടിച്ച ഒരു സംഗതിയും വരുന്നില്ല.

    ഇങ്ങനെ തിരിമറികള്‍ മാത്രം നടത്തിയ ആ പുസ്തകം , സലഫിയും മജീദ്‌ സ്വലാഹിയും ഒരു ബുക്കിറക്കാന്‍ പോകുന്നു എന്ന് ഗ്രൂപ്പ്‌ മീറ്റിംഗില്‍ തീരുമാനമെടുത്തു എന്ന്  കെ.കെ.പി പറഞ്ഞ പുസ്തകം , അതിനു നാല്‍പതു പേജ് ഞാന്‍ എഴുതി കൊടുത്തു എന്നും കെ.കെ.പി പറഞ്ഞ പുസ്തകം , ആ പുസ്തകത്തിനെതിരെ പരാതി നല്‍കിയവരെ 'സിഡി ടവര്‍' കൈകാര്യം ചെയ്ത രീതി നമ്മള്‍ എല്ലാവരും കേട്ടതാണ്. ഇത്തരം ജഹാലത്തിനെതിരെയാണ് ഇസ്ലാഹീ പ്രവര്ത്തകരുടെ പോരാട്ടം. 


ഇതിന്‍റെ കൂടെതന്നെ പറഞ്ഞ മറ്റൊരു നുണയാണ് "ഇനി വരാന്‍ പോകുന്നത് ചവിട്ടി ചികിത്സയാണ്" എന്ന ആരോപണം.അതിനു തെളിവായി കേജെയുവിന്റെ 'ജിന്ന്-പിശാജ്' ബുക്കിനെതിരെ നല്‍കിയ പരാതിയില്‍ നിന്ന് "ഇനിയും തെളിവ് വേണോ" എന്ന് ചോതിച്ചു കൊണ്ട് നബി(സ) അല്ലാത്തവര്‍കും ജിന്ന് ബാധ മനസ്സിലാകും എന്നതിന് ബുഖാരിയുടെ അബൂഹുറൈറ(റ)യുടെ സംഭവവും അതുപോലെ ഇമാം ദഹബിയുടെ ഒരു ഉദരണിയും.അതിനെപോലും തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ് എന്ന് കേരള മുസ്ലിംകള്‍ മനസ്സിലാക്കുന്നുണ്ട്.നേരത്തെ പറഞ്ഞ ഇബ്നു അബീ ശൈബയുടെ മൂന്നാമത്തെ സംഭവം കുട്ടിയുമായി ബന്ടപെട്ട  ആ സ്ത്രീ ആദ്യം പറയുന്ന 'ഈ കുട്ടിക്ക് പിശാച് ബാധിച്ചിരിക്കുന്നു' എന്ന അര്‍ഥം പോലും മൂടി വച്ചത് "നബി(സ)ക്ക് മാത്രമേ പിശാച് ബാധ ഉണ്ടായാല്‍ മനസ്സിലാകൂ" എന്ന അബ്ദുറഹ്മാന്‍-സലഫി-മന്ഹജ് പൊളിയും എന്നത് കൊണ്ടല്ലേ?

പിന്നെ "റുഖിയ എന്നാല്‍ പ്രാര്‍ത്ഥന മാത്രമാണ്" എന്ന് ആ പുസ്ഥകത്തില്‍ പറഞ്ഞതിനെ ഉമര്‍ മൌലവിയുടെ 'നബി(സ) സാധാരണ മനുഷ്യനാണ്' എന്ന് പറഞ്ഞതിനെ മുപ്പതു കൊല്ലം കഴിഞ്ഞപ്പോള്‍ 'നബി(സ) കേവലം വെറും സാധാരണ മനുഷ്യന്‍ മാത്രമാണ്' എന്ന് അധികരിച്ച് പറയുന്നത് പോലെയാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ഈ കായക്കൊടിക്കാരന്‍ എടവണ്ണയില്‍ ശ്രമിച്ചിട്ടുണ്ട്.എന്നാല്‍ ആ പുസ്തകം വായിക്കുന്ന ആര്‍ക്കും മനസ്സിലാകും , 'റുഖിയ എന്നാല്‍ പ്രാര്‍ത്ഥന മാത്രമാണ്' എന്ന്
സമര്‍ഥിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.ആദ്യം നിര്‍വചനം പറഞ്ഞു, ഉസമാനു ബിനൂ അബില്‍ ആസിന്‍റെ നെഞ്ഞിലടിച്ച സംഭവം പറഞ്ഞു , എന്നിട്ട് സ്വഹീഹ് മുസ്ലിമില്‍ അബില്‍ ആസിനു  ഒരു പ്രാര്‍ത്ഥന പഠിപ്പിച്ച  കാര്യവും പറഞ്ഞു(നമ്മുടെ സലഫി ഇതിനെ മറ്റൊരു റിപ്പോര്‍ട്ടാണ് എന്ന് പറയുന്നതും അത് രണ്ടും തന്റെ വാദത്തിനു വേണ്ടി കൂട്ടി കുഴക്കുന്നതും നമ്മളില്‍ പലരും മുമ്പ് കേട്ടതാണ്).ശേഷം   വ്യാഖ്യാനം 'നബി(സ) സ്വഹാബിക്ക് റുഖിയ ചെയ്തു കൊടുത്തു,എന്നാല്‍ സ്വഹാബിക്ക് സ്വയം ചെയ്യാന്‍ പ്രാര്‍ത്ഥന പഠിപ്പിക്കുകയും ചെയ്തു' എന്ന് പറഞ്ഞു 'റുഖിയ എന്നത് നബിക്ക് മാത്രം ചെയ്യാനുള്ള സംഗതിയാക്കി ചിത്രീകരിക്കുയും മറ്റുള്ളവര്‍ക്ക് പ്രാര്‍ത്ഥന മാത്രവും എന്ന രീതിയിലാണ്‌ വിശദീകരിച്ചത്   എന്ന് അത് വായിക്കുന്ന ആര്‍ക്കും ബോദ്യമാകും. 


ഇവരെ താങ്ങി നടക്കുന്നവര്‍ പറഞ്ഞു പറഞ്ഞു "റുഖിയ ചെയ്യുന്നത് ഒഴിവാക്കുകയാണ് തൌഹീദിന്‍റെ പരിപൂര്‍ണത എന്നാണ് തൌഹീദിന്‍റെ വിഷയത്തില്‍ ഗ്രന്ഥങ്ങള്‍ രചിച്ച മഹാന്മാരായ ഇമാമീങ്ങള്‍ പറഞ്ഞിട്ടുള്ളത്" എന്നുപോലും അബൂ സ്വഫ് വാനെ പോലുള്ള ഉലമാക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
 
ഇങ്ങനെ ഇക്കൂട്ടര്‍ റുഖിയ ശറയിയ്യയുമായി ബന്ടപെട്ട് സംഘടനയിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച സ്വന്തം വാദങ്ങള്‍ ഓരോന്നോരോനായി പ്രമാണങ്ങള്‍ക്ക് പൊളിഞ്ഞു പോയാപ്പോള്‍ അവസാനം എടുത്തിട്ട സംഗതി മാത്രമണ്‌ ഈ ശിര്‍ക്കരോപണം.ഈ മഹാനായ അബ്ദുറഹ്മാന്‍ സലഫി തന്നെ രണ്ടു സ്ഥലത്ത് ,എടവണ്ണ  ജാമിഅയിലും ജിദ്ധയിലും
'ഈ 22 കാരറ്റ് ശിര്‍ക്ക്'
പ്രസങ്ങിച്ചത് നമ്മള്‍ എല്ലാവരും കേട്ടുപഴകി കഴിഞ്ഞു.


അതുപോലെ കായക്കൊടിയും മറ്റും പറയുന്നതാണ് ദൌറ  വിളിച്ചാല്‍ ആരും വരാറില്ല എന്ന പരാതി.അതിന്‍റെ സത്യാവസ്ഥയും ജനങ്ങള്‍ അറിഞ്ഞു കഴിഞ്ഞു.മുബാറക് തിരൂര്‍ക്കാടിനെയും അബ്ദുറഹൂഫ് നദ് വിയെയും  ഇറക്കി വിട്ടതും ഐദീദ് തങ്ങളെ പോലെയുള്ള മെമ്പര്‍മാര്‍ മരിച്ചപ്പോള്‍ അബൂബക്കര്‍ സലഫിയെ ദീര്ഘാകാലം പ്രവര്‍ത്തിച്ചവരെ പരിഗണിക്കുക പോലും ചെയ്യാതെ വന്നു രണ്ടു മാസം തികയുന്നതിനു മുമ്പ് തന്നെ ബാകവിയെ അടക്കമുള്ള തങ്ങളുടെ ഇഷ്ടപ്രകാരം ഗ്രൂപിലെ ആളുകളെ തിരുകി കയറ്റി എണ്ണംകൂട്ടി വോട്ടിനിട്ടു ജയിപ്പിക്കുന്നതും അടക്കം ഈ സലഫി കളിക്കുന്ന രാഷ്ട്രീയം ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന എല്ലാവരും അറിയേണ്ടതാണ്....

2002-ലെ ഹുസൈന്‍ മടവൂര്‍-അബ്ദുറഹ്മാന്‍ സലഫി
എന്നീ ഫിത്‌നക്കാരിലെ സാമ്യത  നിക്ഷ്പക്ഷമാതികള്‍ക്ക് കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്‌ ..

അവിടെ പേരില്ല 'നീല പുസ്തകം' , ഇവിടെ 'മഞ്ഞ പുസ്തകം' കെ.കെ.പിയുടെ പേ
രില്‍

അവിടെ എം.ഐ.യുടെ പേരില്‍ 'ചുവന്ന പുസ്തകം' ,ഇവിടെ കെ.ജെ.യുവിന്‍റെ പേരില്‍ തന്നെ 'ജിന്നു-പിശാച്- പുസ്തകം' (അതിനെതിരെ കൊടുത്ത പരാതി പരിഗണിക്കുന്നില്ല ,പല്ല് കോഴിക്കും എന്നാ ഭീഷണിയും)...

അന്നതിന്‍റെ പരസ്യ 'ശബാബില്‍' , ഇന്ന് 'വിചിന്തനത്തി'ല്‍

അവിടെ ഐ.എസ്.എമ്മിന്റെ' ഫാറൂഖ് സമ്മേളനം , ഇവിടെ നാട് മുഴുവന്‍ 'നവമടവൂരിസത്തിന്റെ' വിശദീകരണം മുഖാമുഖ നാടകം'...

അന്ന് നുണ പറയാനും എഴുതാനും എം.ഐ.സുല്ലമി , ഇന്നിവിടെ നുണ
പറയാനും ന്യായീകരിക്കാനും കായക്കൊടിയും അനസും...

2002-ല്‍ ഐ.എസ്.എമ്മിനെ ആറ് മാസത്തേക്ക് മാറ്റി നിര്‍ത്തിയപ്പോള്‍ പിറ്റേ ദിവസം പറഞ്ഞു "ഇവര്‍ ജിന്ന് പൂജയിലേകും പിശാച് പൂജയിലെക്കും നയിക്കുന്നു"....
ഇന്ന് അതെ വാചകം തന്നെ  'നവമാടവൂരികളും' പറയുന്നു...

അങ്ങനെ നൂറു കണക്കിന് സമാനതകള്‍....ഇനിയെത്രവേണം....ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകാന്‍ ഇത് തന്നെ ധാരാളം....

അവസാനം 'മടവൂര്‍' എതിര്‍ത്തവരെ ഒന്നടങ്കം പുറത്താക്കി...ഇവിടെ 'സലഫി' എതിര്‍ക്കുന്ന ഓരോരുത്തരെ പുറത്താക്കി കൊണ്ടിരിക്കുന്നു...
അതിലും സമാനത.....

എന്നാല്‍ ഒരു വ്യത്യാസം ഉണ്ട്...
അന്ന് സംഘടനയെ ഹൈജാക്ക് ചെയ്യാനുള്ള കൌണ്‍സിലിലെ വോട്ടു 107-105ന് മടവൂരി തോറ്റു.....
ഇന്നത്
ഹൈജാക്ക്  ചെയ്യപെട്ടു....അത് രണ്ടാള്‍ മാത്രം എതിര്‍ത്തു എന്ന് പറയുന്നു....
അത് തന്നെ കെ.ജെ.യു ബുക്കിനെതിരെ ആര്‍ക്കും എതിരഭിപ്രായമില്ല എന്ന് പാടി നടക്കുന്നത് പോലേ നുണയാണോ എന്നറിയില്ല........


എന്തായാലും 'നവമടവൂരിസം' നീളാള്‍ വാഴട്ടെ.....!!!!
   


NB:
കായക്കൊടി പുതുതായി കണ്ടെത്തിയ ചവിട്ടു ചികിത്സ ഇപ്പോള്‍ അത്യാവശ്യമായിരിക്കുന്നത് അബ്ദുറഹ്മാന്‍ സലഫിക്കാണ്.അത് കഴിഞ്ഞിട്ട് അനസ് മൌലവിക്കും.എന്തായാലും അതുമായി മുജാഹിദുകളുടെ അടുത്ത് വരേണ്ടതില്ല.  




No comments:

Post a Comment