എടവണ്ണ ഗ്രൂപ് സമ്മേളനം : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി..
എടവണ്ണ
: മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ക്കാന്‍2011 ജൂണ്‍ മാസത്തില്‍
നേതൃത്വമറിയാതെ അബ്ദുറഹ്മാന്‍ സലഫി സീഡീ ടവറില്‍ വിളിച്ചു ചേര്‍ത്ത ഗ്രൂപ്
യോഗം പ്രസ്ഥാനത്തെ ഈ നിലയില്‍ എത്തിച്ചു.. പ്രസ്തുത ഗ്രൂപ് യോഗത്തെ രേഖാ
മൂലം എതിര്‍ത്ത ബഹു. കരുവള്ളി മുഹമ്മദ് മൌലവിയെ സംസ്ഥാന പ്രവര്‍ത്തക
സമിതിയില്‍ പോലും പ്രവേശനം കൊടുക്കാതെ പിളര്പ്പന്‍ സലഫി പടിക്കു പുറത്ത്
നിര്‍ത്തി. മലപ്പുറം ജില്ലയില്‍ ബഹു. എപി കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന
കെ.എന്‍.എം നേതാവാണ് കരുവള്ളി എന്നതൊന്നും ഗ്രൂപ് വര്‍ക്കിനിടെ സലഫി
ചിന്തിക്കില്ല. പിളര്‍ക്കാനുള്ള അടക്കാനാകാത്ത ആഗ്രഹം സാധിപ്പിചെടുക്കാന്‍
അടുത്ത ദിവസം കെഎന്‍എമ്മിന്റെ ഉന്നത കലാലയമായ ജാമിയ നദ്വിയ്യയില്‍ ഗ്രൂപ്
സമ്മേളനം തന്നെ വിളിച്ചു ചേര്‍ത്തിരിക്കുകയാണ്.ഗള്‍ഫ് കോ ഓര്‍ഡിനേഷന്റെ
പേരില്‍ സീഡീ ടവറില്‍ ചേര്‍ന്ന യോഗത്തില്‍ സലഫി പറഞ്ഞത് ജാമിയയില്‍ പല
സമാജങ്ങളും ഇടയ്ക്കിടെ നടക്കാറുണ്ട്, അക്കൂട്ടത്തില്‍ ഒരു പരിപാടി
മാത്രമാണ് മുപ്പതിന് നടക്കുന്നത് എന്നാണ്. എങ്കില്‍ എന്തിനാണ് കെ.എന്‍.എം
സംസ്ഥാന കൌണ്‍സിലര്‍മാരെ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന സമാജതിലെക്ക്
ക്ഷണിച്ചത് എന്നാരെങ്കിലും ചോദിച്ചാല്‍ അത് നടപടി എടുക്കെണ്ടുന്ന
ചോദ്യമായി പരിഗണിക്കും. സമാജത്തിന് എന്തിനാണ് ക്ലിപ്പിംഗ് എന്നും
ചോദിക്കരുത്. സമാജത്തിന്റെ പരസ്യം വിചിന്തനത്തില്‍ കൊടുത്തത് എന്തിന് എന്ന
ചോദ്യം നേതൃത്വത്തെ ധിക്കരിക്കല്‍ ആണെന്ന് സലഫി വിശദീകരിക്കും.
യാ ഇബാടല്ല വിഷയത്തില്‍ അഫ്സല്‍ എന്ന എം.എസ്.എം പ്രവര്‍ത്തകനെ
ആശയക്കുഴപ്പത്തില്‍ ആക്കുന്നതില്‍ നാം വിജയിച്ചില്ലേ എന്നടങ്ങുന്ന
കോണ്‍ഫറന്‍സ് കാള്‍ ശുക്കൂര്‍ സ്വലാഹി അബദ്ധത്തില്‍ പുറത്ത് വിട്ടപ്പോള്‍
ഹനീഫ് കായക്കൊടി ശുക്കൂരിനെ വിളിച്ച് ചൂടായെന്ന കാര്യം ശുക്കൂര്‍ തന്നെ
വ്യക്തമാക്കിയതാണ്.എന്നാല്‍ അത് അറിഞ്ഞു കൊണ്ട് തന്നെ വിട്ടതാണെന്ന്
ന്യായീകരിക്കാന്‍ ഇബ്ലീസ് നിര്‍ദ്ദേശിച്ചത് സ്വീകരിച്ചു കൊണ്ട് ഖബര്‍
സിയാറത്ത് വിഷയത്തെ ഉദാഹരണമാക്കി ന്യായീകരിച്ച് ഒപ്പിക്കാന്‍ തീരുമാനമായി.
ഹനീഫ് കായക്കൊടി ഫോണ്‍ ക്ലിപ്പിംഗില്‍ കുടുങ്ങിയത് ന്യായീകരിക്കുക വഴി
വ്യക്തി താല്‍പര്യം സംരക്ഷിക്കാന്‍ ആണോ ജാമിയ ഉണ്ടാക്കിയത് എന്ന്
ചോദിക്കുന്നവര്‍ക്ക് എതിരെ ഷോ-കോസ് നോട്ടീസ് കൊടുക്കാന്‍ അബ്ദുറഹ്മാന്‍
സലഫി ഉടന്‍ സീഡീ ടവറിലേക്ക് പോകുന്നതാണ്.
ജിന്ന്‍-പിശാച്
വിശദീകരണങ്ങള്‍ അടിയന്തിരമായി നിര്‍ത്തി വെക്കണം എന്ന് നോമ്പിന് മുന്‍പ്
തന്നെ പി.എന്‍.അബ്ദുല്ലത്വീഫ് മദനിയെ പോലുള്ളവര്‍ ആവശ്യപ്പെട്ടപ്പോള്‍
കണ്ണൂര്‍ ലോബി നിശ്ചയിച്ച ജിന്ന്‍ പിശാച് ശില്‍പ ശാലയുടെ പരസ്യം മണ്ഡലം
കമ്മട്ടിയുടെതായി വിചിന്തനത്തില്‍ പരസ്യപ്പെടുത്തുകയും ജില്ലാ
കമ്മറ്റിയുടെതായി പബ്ലിസിറ്റി കൊടുത്ത് ജില്ലയുടെ പേരില്‍ തന്നെ നടത്തുകയും
ചെയ്തു. പ്രസ്തുത പിളര്പ്പന്‍ ശില്‍പ്പ ശാലയില്‍ കേകെപിയുടെ ഫോണിലൂടെയുള്ള
വെളിപ്പെടുത്തലില്‍ കുടുങ്ങിക്കിടക്കുന്ന പിളര്പ്പന്‍ സലഫിയെ
രക്ഷപ്പെടുത്താന്‍ പയ്യന്നൂര്‍ ലോബി മഞ്ഞ പുസ്തക സഹായിയും കെജെയു
നിലമ്പൂരില്‍ വെച്ച് 28-10-11 നു നമ്മുടെ ആദര്‍ശ ശത്രുവായി
പരിചയപ്പെടുത്തിയ മടവൂരീ ചാരന്‍ സിദ്ദീഖ് തലശ്ശേരിയെ എഴുന്നള്ളിച്ചു
കൊണ്ട് വന്നു. കേകെപിയുടെ വെളിപ്പെടുത്തലില്‍ അബ്ദുറഹ്മാന്‍ സലഫിയെ
കുറിച്ച് പറഞ്ഞ ഭാഗം ശരിയല്ലെന്ന് സിദ്ദീഖ് മൈക്ക് എടുത്തു പറഞ്ഞു.
അപ്പോള്‍ താന്‍ മൊത്തം പനി പിടിച്ചു പറഞ്ഞതാണെന്ന് കേകെപി പറഞ്ഞതോ?
ചതിയില്‍ വഞ്ചന പാടില്ലല്ലോ??
നോമ്പിന് ശേഷം സമ്മേളന
പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി പ്രസ്ഥാനം ഒന്നിച്ചു നീങ്ങുമെന്ന്
കരുതുന്നവരെ നിരാശപ്പെടുത്താന്‍ പിളര്പ്പന്‍ രൂപരേഖ തയ്യാറാക്കി എടവണ്ണ
പരിപാടി കുട്ടികളുടെത് അല്ലെന്നു പറഞ്ഞു ന്യായീകരിക്കാന്‍ തീരുമാനിച്ചു.
ആറു വര്ഷം മുന്‍പ് സകരിയയെ നമുക്ക് പുറത്താക്കണം എന്ന് സലഫി പറഞ്ഞ ആഗ്രഹം
22 ആം തിയതി തന്നെ അടിയന്തിര മീറ്റിംഗ് വിളിച്ച് നടപ്പാക്കിയത്
ഞങ്ങള്‍ക്ക് എടവണ്ണയില്‍ സകരിയാ സ്വലാഹിയുടെ ക്ളിപ്പിടനമെങ്കില്‍ 30 ആം
തിയതിക്ക് മുന്‍പ് സ്വലാഹിയെ പുറത്താക്കി തരണം എന്ന് പോളിട്ടിക്സുകാരന്റെ
വലം –ഇടം കൈകലായ ഹനീഫും അനസും പറഞ്ഞത് കൊണ്ടാണോ?
എം ഐ മുഹമ്മദലി
സുല്ലമിയുടെ “ഗള്‍ഫ് സലഫിസ”വിഷയത്തിലുള്ള ബുക്കിലെ ആശയങ്ങള്‍ കടമെടുത്ത്
ആഹ്ലുസ്സുന്നയോടൊപ്പം നില്‍ക്കുന്ന പ്രസ്ഥാനത്തിലെ ശരിയായ നിലപാടുകാരെ
അക്രമിക്കുവാനുള്ള പദ്ധതിക്ക് പക്ഷെ , സ്വലാഹി എം ഐ ക്ക് എഴുതിയ മറുപടി
വിപണിയില്‍ ഉണ്ടല്ലോ...... വല്ലാത്തൊരു പൊല്ലാപ്പ്....!
യാ
ഇബാദല്ലാഹ് എന്ന വിളിയില്‍ ദുആ ഇല്ല, അതില്‍ ശിര്‍ക്കിലെക്കുള്ള
വിളിയുമില്ല എന്ന പിളര്പ്പന്‍ സലഫിയുടെ ക്ലിപ്പ് പുറത്ത് കൊണ്ട്
വന്നവര്‍ക്ക് എതിരെ 308 ആം വകുപ്പനുസരിച്ച് അബ്ദുറഹ്മാന്‍ സലഫി
കേസേടുക്കുന്നതാണ്. കാരണം ഈ പ്രസംഗം പുറത്ത് വന്നതോടെ സകരിയാ സ്വലാഹിക്ക്
മുന്‍പ്, ആദ്യം നടപടി എടുക്കേണ്ടത് പിളര്പ്പന്‍ സലഫിക്ക് എതിരെ അല്ലെ
എന്ന ചോദ്യത്തിന് തന്റെ ഗ്രൂപ് പ്രവര്തനങ്ങല്‍ക്കിടെ മറുപടി പറയാന്‍
പിളര്പ്പന്‍ പ്രയാസപ്പെടുന്നുണ്ട്. തിരക്കുള്ള ഒരാളെ പ്രയാസപ്പെടുതുന്നത്
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം അല്ലെ?? പ്രസ്തുത പ്രസംഗം കാണാന്‍ യൂട്ടൂബില്‍
“യാ ഇബാടല്ലാ”Abdurahman Salafiyude Marupadi എന്നടിച്ചാല്‍ മതി. എന്ന
മെസേജ് അയക്കുന്നവര്‍ക്ക് എതിരെ ഉടന്‍ സസ്പെന്‍ഷന്‍ ഉണ്ടാകുന്നതാണ്.
എടവണ്ണ “സമാജ”ത്തെ ഉമ്മാക്കി കാട്ടി എതിര്‍ക്കാന്‍ വരുന്നവരോട്
സലഫിക്കൊന്നേ പറയാനുള്ളൂ... ഇതേ എടവണ്ണയില്‍ നടന്ന സംയുക്ത കൌണ്‍സിലിന്റെ
സീഡി പ്രൈവറ്റായി റിക്കാര്‍ഡ് ചെയ്യിപ്പിച്ച് മടവൂരികള്‍ക്ക് കൊടുത്തത്
അബ്ദുറഹ്മാന്‍ സലഫി ആണെന്ന് സ്വന്തം ജ്വേഷ്ടനും കെഎന്‍എം സംസ്ഥാന
കൌന്സിലരും ആയ എം അബ്ദുള്ള സുല്ലമി രേഖാ മൂലം പരാതി കൊടുത്തിട്ട് അത്
പള്ളിക്കാട്ടിലെക്ക് സലാം പറഞ്ഞത് പോലെ ആയില്ലേ... സലഫിയോടാ കളി?????
പി എന്നിന്റെ നേതൃത്വത്തില്‍ ഉള്ള ജിന്ന്‍-സിഹ്ര്‍ സമ്പന്ധിച്ച
21-06-2011ലെ പുളിക്കല്‍ തീരുമാനത്തില്‍ (a) ജിന്ന്‍ മനുഷ്യ ശരീരത്തില്‍
പ്രവേശിക്കും, (b) ജിന്ന്‍ രോഗം ഉണ്ടാക്കും (c) പിശാച്ചുണ്ടാക്കുന്ന
ഉപദ്രവങ്ങളില്‍ പ്രധാനം വസ്വാസാണ് , എന്നാല്‍ ശാരീരിക ഉപദ്രവങ്ങളും പിശാച്
ഉണ്ടാകും (d) റുഖിയ ശരഇയ്യ എന്ന കെ.എം മൌലവി പഠിപ്പിച്ച ചികില്‍സ ഉണ്ട്
തുടങ്ങിയ തീരുമാനങ്ങള്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍
സലഫി സകരിയയോടൊപ്പം ഒപ്പിട്ടതോടെ അദ്ദേഹം (പിളര്പ്പന്‍ സലഫി) ട്രാപ്പില്‍
വീണിരിക്കുന്നു എന്ന കേകെപിയുടെ വെളിപ്പെടുത്തലില്‍ മനം നൊന്തു സലഫിയും
കൂട്ടരും തിരഞ്ഞെടുപ്പ് കാലത്ത് ധൃതി പിടിച്ചു തയ്യാറാക്കിയ ബുക്കില്‍
പ്രമാണ വിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ക്കും ചൂണ്ടിക്കാണിക്കാം
എന്ന് കെജെയു സെക്രട്ടറി പറഞ്ഞപ്പോള്‍ മുപ്പതില്‍ പരം പണ്ഡിതന്മാര്‍ അവ
എഴുതി ഒപ്പിട്ടു ഷാഫി സ്വലാഹി മുഖേന എം എം മദനിക്ക് എത്തിച്ചു.
പരാതിയില്‍ സലഫിയുടെ പേര് കണ്ടപ്പോള്‍ പിളര്പ്പന്റെ മട്ട്മാറി. ഷാഫിയെ
വിളിക്കാന്‍ എം എമ്മിനോട് സലഫി കല്പിച്ചു. എം എം മദനി അത് അനുസരിച്ചു,
ശാഫിയോടുള്ള സംസാരത്തില്‍ തന്‍റെ നോമ്പിനെ തോല്‍പ്പിച്ച്
എടാ,പോടാ,പല്ലടിച്ചു പൊട്ടിക്കും, തുടങ്ങിയ പിളര്പ്പന്റെ സംസ്കാരം പുറത്തു
വന്നപ്പോള്‍ എം എം മദനിയും പാലതും നോമ്പുകാരുടെ മര്യാദ പാലിച്ചു. സലീം
ചാലിയം സംഭവിച്ചത് പുറത്ത് പറഞ്ഞാല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്ത്
ഷാഫിയെ ഓര്‍മ്മിപ്പിച്ചു.അപ്പോള്‍ കണ്ണൂരില്‍ നിന്നും ഫേസ്ബുക്കില്‍
പിളര്പ്പന്‍ മുരീദിന്റെ ചോദ്യം, ആ സിറ്റിംഗിന്‍റെ റെക്കോര്‍ഡ് മുഴുവന്‍
പുറത്തു വിടാമോ?? ഇതാ മറുപടി, പുറത്ത് വിടുന്നതില്‍ എനിക്ക്
വിരോധമില്ലെന്ന്.. അബ്ദുറഹ്മാന്‍ സലഫി പറഞ്ഞാല്‍ റെഡി.. നമുക്ക് പുറത്ത്
വിടാം.
എടവണ്ണ കൊണ്ട് ഇതാവസാനികുമെന്നു കരുതണ്ട.പിളര്പന്‍
തൃശൂര്‍, കണ്ണൂര്‍,എറണാകുളം ജില്ലകളില്‍ ഒക്കെ പിശാച് സമ്മേളനം പ്ലാന്‍
ചെയ്തിട്ടുണ്ട്...എന്ത് സമ്മേളനം?
മലയാളം ക്ലാസ് റൂമിനെതിരെ
ശിര്‍ക്കാരോപിച്ച അബ്ദുറഹ്മാന്‍ സലഫീ, താങ്കളുടെ അനുയായി
കായക്കൊടിക്കാരന്റെ ഭാഷയിലെ നെറ്റ് ഉലമാക്കള്‍ എഴുതുന്ന ഈ കത്തിനു
അപ്പുറത്തുള്ള ഈ മെയില്‍ ഹോജാക്കള്‍ മറുപടി എഴുതുമോ?
-നെറ്റുലമാക്കള്‍ From Facebook by Moosa Khan
No comments:
Post a Comment